മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ പുലിമുരുകൻ നേടിയ ഐതിഹാസിക വിജയം നമ്മൾ കണ്ടതാണ്. മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമായി മാറിയ പുലിമുരുകൻ 150 കോടി കളക്ഷൻ നേടിയാണ് വിശ്രമിച്ചത്. കൊച്ചു കുട്ടികൾ മുതൽ വയോവൃദ്ധർ വരെയുള്ളവരുടെ ഇടയിൽ പുലിമുരുകൻ തരംഗമായി മാറി. ഇപ്പോഴിതാ മൂന്നു വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം ആ ചരിത്രം ആവർത്തിക്കുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ലുസിഫെർ ഇപ്പോൾ കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. പുലിമുരുകൻ റെക്കോർഡിന് ഭീഷണിയുയർത്തി കുതിക്കുന്ന ലുസിഫെർ കുട്ടികളുടെയും കുടുംബങ്ങളുടെയും ഇടയിലും തരംഗമായി കഴിഞ്ഞു.
കൊച്ചു കുട്ടികൾ വരെ ലുസിഫെറിലെ മോഹൻലാൽ കഥാപാത്രം ആയ സ്റ്റീഫൻ നെടുമ്പള്ളിയുടെ മാസ്സ് ഫൈറ്റ് അനുകരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. അതിൽ ആണ്കുട്ടി എന്നോ പെണ്കുട്ടി എന്നോ ഉള്ള വ്യത്യാസം ഇല്ല എന്നതാണ് സത്യം. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഒരുപോലെ ഇടിച്ചു കയറുകയാണ് ലാലേട്ടന്റെ ഈ പുതിയ അവതാര പിറവി കാണാൻ. മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധിക്കുന്ന മാജിക് ഒരിക്കൽ കൂടി തീയറ്ററുകൾ ജനസാഗരങ്ങൾ ആക്കി കഴിഞ്ഞു. ഒരു സ്ഥലത്തും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്‌ഥ ആണ് സംജാതമായിരിക്കുന്നത്. എക്സ്ട്രാ സ്ക്രീനുകളും ഷോകളും കൂട്ടി ചേർത്തിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഏതായാലും മലയാള സിനിമയുടെ ഒരേയൊരു താര ചക്രവർത്തി വീണ്ടും പ്രേക്ഷകരെ ഒരു സമുദ്രമായി തിയേറ്ററുകളിലേക്കു എത്തിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.