തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഒട്ടേറെ ഗെറ്റപ്പുകളിൽ ആണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത്. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിൽ കെജിഫ് എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലർ ആയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും അഭിനയിക്കുന്നുണ്ട്. എ. ആർ. റഹ്മാൻ സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.
അധീര എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വാഗു മാസാന് ആണ്. പാ വിജയ് വരികൾ രചിച്ച ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നതു. ഹരീഷ് കണ്ണൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഭുവൻ ശ്രീനിവാസനാണ്. ഇതിലെ തുമ്പി തുള്ളൽ എന്ന ആദ്യ ഗാനം നേരത്തെ തന്നെ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയിരുന്നു. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ ആണ് ഇതിലെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈം റിലീസ് ആയെത്തി സൂപ്പർ ഹിറ്റായ മഹാൻ എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന് ശേഷം എത്തുന്ന വിക്രം ചിത്രമാണ് കോബ്ര.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.