യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രമാണ് ആദം ജോൺ. ഈ ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ ആരാധകർ വലിയ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ചില ഷൂട്ടിംഗ് സ്റ്റില്ലുകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ കുറച്ചു മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. ഗംഭീര അഭിപ്രായമാണ് ഈ ടീസറിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ആദം ജോൺ ടീസറിന്റെ സവിശേഷത. ഒരു റിവഞ്ച് ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഓണത്തിനാണ് ആദം ജോൺ തീയേറ്ററുകളിൽ എത്തുക.
പ്രശസ്ത തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം ജോൺ. അദ്ദേഹം ഇതിനു മുൻപേ ജോണി ആന്റണി സംവിധാനം ചെയ്ത മാസ്റ്റേഴ്സ്, അനിൽ സി മേനോൻ സംവിധാനം ചെയ്ത ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥയൊരുക്കിയിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളിലും നായകൻ പ്രിത്വി രാജ് ആയിരുന്നു.
ആദം ജോൺ എന്ന ഈ ചിത്രത്തിൽ പ്രിത്വി രാജിന് പുറമെ പ്രശസ്ത നടൻ നരെയ്ൻ , നടി ഭാവന, ലെന, രാഹുൽ മാധവ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. റോബിൻ ഹുഡ് എന്ന ജോഷി ചിത്രത്തിന് ശേഷം ആദ്യമായി ആണ് പ്രിത്വി രാജ്, നരെയ്ൻ, ഭാവന തുടങ്ങിയവർ ഒരുമിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. പ്രിത്വി രാജ്- ഭാവന ജോഡി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇവിടെ എന്ന ചിത്രത്തിലാണ് ഇതിനു മുൻപേ ഒരുമിച്ചഭിനയിച്ചതു.
ജിത്തു ദാമോദർ കാമറ ചലിപ്പിച്ചിരിക്കുന്ന ആദം ജോണിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ദീപൻ ദേവാണ്. ബി സിനിമാസിന്റെ ബാനറിൽ ബ്രിജേഷ് ജോസ് സൈമൺ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോട്ടയം , കുട്ടിക്കാനം, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ ആദ്യവാരം ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
This website uses cookies.