തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് രമ്യ കൃഷ്ണൻ. ഒരുകാലത്തു തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെയെല്ലാം നായികാ പദവി അലങ്കരിച്ചിട്ടുള്ള ഈ നടി പിന്നീട് ശ്കതമായ കഥാപാത്രങ്ങളിലൂടെ സിനിമയിൽ നിറഞ്ഞു നിന്നു. ബാഹുബലിയിലെ ശിവഗാമി എന്ന വേഷം ഈ നടിക്ക് നേടിക്കൊടുത്തത് അന്താരാഷ്‌ട്ര പ്രശസ്തിയാണ്. ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിൽ ഉള്ള രമ്യ കൃഷ്ണന്റെ ജന്മദിനമാണ് അടുത്തിടെ കഴിഞ്ഞു പോയത്. ആ ദിവസം രമ്യക്ക് ഒപ്പം ആഘോഷിക്കാൻ തെന്നിന്ത്യയിലെ ഒരു കാലത്തേ സൂപ്പർ നായികമാർ മുതൽ ഇപ്പോഴത്തെ തലമുറയിലെ നടിമാർ വരെ ഉണ്ടായിരുന്നു. ആ ആഘോഷരാവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. നടിയുടെ അന്പത്തിയൊന്നാം പിറന്നാൾ ആയിരുന്നു ഇത്. ലിസി, തൃഷ, ഖുശ്ബു, രാധിക ശരത്കുമാർ, ഉമ റിയാസ്, മധുബാല, റെജീന, ഐശ്വര്യ രാജേഷ് തുടങ്ങി വലിയ താരനിര തന്നെ ആഘോഷത്തിൽ പങ്കെടുക്കാൻ രമ്യ കൃഷ്ണന്റെ വീട്ടിലെത്തി.
ചെന്നൈയിലെ രമ്യയുടെ വീട്ടിൽവച്ചായിരുന്നു ഈ ജന്മദിന ആഘോഷം നടന്നത്. അന്നത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് നടി ഖുശ്‌ബു സുന്ദറും ലിസ്സിയുമാണ്. പതിമ്മൂന്നു വയസ്സുള്ളപ്പോൾ അഭിനയ ജീവിതമാരംഭിച്ച രമ്യ കൃഷ്ണൻ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ടു. മലയാളത്തിൽ തന്നെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഈ നടി എത്തിയിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ഓർക്കാപ്പുറത്തു, ആര്യൻ, അനുരാഗി എന്നിവ ഇപ്പോഴും പ്രേക്ഷകർക്ക് പ്രീയപ്പെട്ട ചിത്രങ്ങളാണ്. തമിഴ് ചിത്രമായ വെള്ളൈ മനസു ആണ് രമ്യയുടെ ആദ്യ ചിത്രം. തെന്നിന്ത്യയിൽ കൂടാതെ ബോളിവുഡിലും അഭിനയിച്ചിട്ടുള്ള നടിയാണ് രമ്യ കൃഷ്ണൻ. വിജയ് ദേവേരകൊണ്ടയുടെ ലൈഗർ, സായ് ധരം തേജയുടെ റിപ്പബ്ലിക് എന്നീ ചിത്രങ്ങൾ ആണ് രമ്യ അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.