തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തയായ നായികമാരിലൊരാളാണ് തൃഷ കൃഷ്ണൻ. ബോളിവുഡിലും അഭിനയിച്ചട്ടുള്ള തൃഷ ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരു സൂപ്പർ നായികാ താരമാണ് എന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തിയില്ല. ഇപ്പോൾ ലോക്ക് ഡൗണിൽ സ്വന്തം വീട്ടിൽ കഴിയുന്ന തൃഷയുടെ ഏറ്റവും പുതിയ ടിക് ടോക് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തൃഷ തന്നെയാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തു വിട്ടിരിക്കുന്നത്. ഒരു ഇംഗ്ലീഷ് ഗാനത്തിന് ചുവടു വെക്കുന്ന തൃഷയുടെ നൃത്തം ആരാധകർ ഏറ്റെടുക്കുകയാണ്. കൂടുതൽ സുന്ദരിയായി കാണപ്പെടുന്ന തൃഷ ബ്ലാക്ക് ഷോട്സും പർപ്പിൾ ടീഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ചെവിയിൽ ഒരു പൂവും അതുപോലെ കൂളിംഗ് ഗ്ലാസും കൂടി വെച്ചതോടെ ഈ താര സുന്ദരിയുടെ നൃത്തം ഏവരും ഏറ്റെടുത്തു കഴിഞ്ഞു.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് തൃഷ. മലയാളത്തിൽ സൂപ്പർ താരം മോഹൻലാലിന്റെ നായികയായി റാം എന്ന ജീത്തു ജോസഫ് ചിത്രം ചെയ്യുന്ന തൃഷ തമിഴിൽ മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലുമുണ്ട്. റാങ്കി, ഷുഗർ, എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്ന തൃഷയുടെ അടുത്ത റിലീസ് പരമപാദം വിളയാട്ടു എന്ന തമിഴ് ചിത്രമാണ്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്ന റാം തൃഷയുടെ രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. നിവിൻ പോളി- ശ്യാമ പ്രസാദ് ചിത്രമായ ഹേ ജൂഡ് ആയിരുന്നു തൃഷയുടെ ആദ്യ മലയാള ചിത്രം. രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത 96 എന്ന തമിഴ് ചിത്രത്തിലൂടെ തൃഷ വലിയ ആരാധക വൃന്ദത്തെയാണ് നേടിയെടുത്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.