പ്രശസ്ത സിനിമാ- സീരിയൽ താരമായ നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് ശരണ്യയുടെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. ഫാഷൻ ഡിസൈനർ, കൊറിയോഗ്രഫർ, മോഡൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നേടിയ ഈ നടി സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. മോഹൻലാൽ നായകനായ മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശരണ്യ അതിനു ശേഷം കാപ്പുചീനോ, അച്ചായൻസ്, ചങ്ക്സ്, ആകാശമിഠായി, ചാണക്യ തന്ത്രം, ലിയാൻസ്, ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ, എ ഫോർ ആപ്പിൾ, ആകാശ ഗംഗ 2, മമ്മൂട്ടി – എം പദ്മകുമാർ ചിത്രമായ മാമാങ്കം എന്നിവയിലും അഭിനയിച്ചു. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തേക്ക് കടന്നു വരുന്നത്.
മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുള്ള ശരണ്യ നിരവധി പരസ്യ ചിത്രങ്ങൾക്ക് മോഡലായിട്ടുണ്ട്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുള്ള ശരണ്യ തമിഴിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കുടുംബവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശരണ്യ മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലും വളരെയധികം പ്രശസ്തയാണ്. കസവു ലെഹങ്കയിൽ വളരെ കുറച്ചു മാത്രം ആഭരണങ്ങൾ അണിഞ്ഞെത്തിയ ശരണ്യയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന വിവാഹ സൽക്കാരത്തിൽ പ്രശസ്ത മലയാള താരങ്ങളായ അനുശ്രീ, ഉണ്ണി രാജൻ പി ദേവ് എന്നിവരും പങ്കു ചേർന്നു. അടൂർ സ്വദേശിയായ ശരണ്യ ജനിച്ചത് സൂററ്റിലാണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.