തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ടോവിനോ തോമസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ നടിയാണ് സംയുക്ത മേനോൻ. അതിലെ മികച്ച പ്രകടനം ഈ നടിക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്ത സംയുക്ത പിന്നീട് പ്രേക്ഷകരെ ഞെട്ടിച്ചത് നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായാണ്. പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീ കഥാപാത്രമായി സംയുക്ത ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. പിന്നീട് നമ്മൾ സംയുക്ത മേനോൻ എന്ന നടിയെ കണ്ടത് ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയൻ, കൽക്കി, ആസിഫ് അലി നായകനായ അണ്ടർ വേൾഡ്, ഉയരെ, ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലാണ്. ഇത് കൂടാതെ കളരി, ജൂലൈ കാട്രിൽ എന്നീ തമിഴ് ചിത്രങ്ങളിലും സംയുക്ത അഭിനയിച്ചു.
ഇപ്പോഴിതാ കൈ നിറയെ ചിത്രങ്ങൾ ഉള്ള ഈ നായികാ താരം തന്റെ പുതിയ ചത്രത്തിനായി വമ്പൻ മേക് ഓവർ ആണ് നടത്തുന്നത്. ശരീര ഭാരം കുറക്കുന്നതിനും, പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനും കഠിനമായ വർക്ക് ഔട്ടുകൾ ആണ് സംയുക്ത ചെയ്യുന്നത്. യുവനടന്മാരെ പോലും വെല്ലുന്ന തന്റെ വർക്ക് ഔട്ട് വീഡിയോകൾ സംയുക്ത തന്നെ പുറത്തു വിട്ടിട്ടുമുണ്ട്. ഏതായാലും സംയുക്ത മേനോന്റെ ആ വർക്ക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആവുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന് വേണ്ടിയാണു സംയുക്തയുടെ ഈ പുതിയ മേക് ഓവർ എന്നാണ് സൂചന. ഇത് കൂടാതെ ജയസൂര്യ നായകനായ വെള്ളം, കന്നഡ ചിത്രമായ ഗാലിപട്ട 2 എന്നീ ചിത്രങ്ങളിലും സംയുക്ത അഭിനയിക്കുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.