കന്നഡ ഇന്ഡസ്ട്രിയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധേയമായ താരമാണ് സംയുക്ത ഹെഗ്‌ഡെ. ഇപ്പോൾ താരത്തിന്റെ ലൈവ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വർക്ക്ഔട്ട് ചെയ്യുവാൻ പാർക്കിലെത്തിയ നടിയേയും സുഹൃത്തുക്കളെയും വസ്ത്രധാരണയുടെ പേരിൽ അസഭ്യം പറഞ്ഞതാണ് ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ബാംഗ്ളൂറിലെ ഒരു പാർക്കിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. അൽപ വസ്ത്രം ധരിച്ചു പൊതു വേദിയിൽ വർക്ക്ഔട്ട് ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതികരിച്ചത്. അടുത്തിടെ കന്നഡ നടിമാർ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായതിനെ പിന്നാലെയാണ് സംയുക്തയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.
നടിയും സുഹൃത്തുക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചതിനെ തുടർന്ന് രോഷാകുലയാവുകയായിരുന്നു നടി. പോലീസ് സംഭവ സ്ഥലത്ത് കൃത്യ സമയത്ത് എത്തിയെങ്കിലും നാട്ടുകാർ അതിശക്തമായി താരത്തെയേയും സുഹൃത്തുക്കളേയും അസഭ്യം പറയുകയായിരുന്നു. പിന്നിട് നടി സംയുക്ത ഹെഗ്‌ഡെ നടന്ന സംഭവം തന്റെ ആരാധകരോട് പങ്കുവെക്കുവാൻ ഇൻസ്റ്റാഗ്രാമിൽ ലൈവ്വ് വരുകയായിരുന്നു.
വസ്ത്രമാണ് പ്രശ്‌നമെങ്കിൽ നിങ്ങളും ഇത് കാണുക എന്ന് പറഞ്ഞു കൊണ്ട് നടി വസ്ത്രം ലൈവിൽ അഴിക്കുകയുണ്ടായി. പ്രായമായ ഒരു സ്ത്രീയാണ് എല്ലാത്തിനും കാരണമെന്നും കാബ്ര ഡാൻസ് ആണോ കളിക്കുന്നതെന്ന് ആദ്യം ചോദിക്കുകയായിരുന്നു പിന്നീട് ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് എനിക്ക് എന്തെങ്കിലും പറ്റിയാൽ കരഞ്ഞുകൊണ്ടു വന്നാൽ പോലും ആരും സഹായിക്കില്ലെന്ന് അവർ പറയുകയുണ്ടായി. താൻ സ്പോർട്സ് ബ്രാ ധരിച്ചാണ് വർക്ഔട്ട് ചെയ്തിരുന്നതെന്ന് താരം ലൈവിൽ വ്യക്തമാക്കി. സംയുക്തയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം ഏറെ ശ്രദ്ധ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.