പ്രശസ്ത തെന്നിന്ത്യൻ നായികയായ സാമന്ത അക്കിനെനിയുടെ പുതിയ വർക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജിമ്മിനുള്ളിൽ നിന്ന് പുറത്തു വന്ന്, വെളിയിലെ പുൽത്തകിടിയിൽ ആണ് നടിയുടെ വ്യായാമം എന്ന് വീഡിയോയിൽ കാണാൻ സാധിക്കും. ശരീരം നന്നായി വഴക്കമുള്ളതാക്കുന്നതും ബലപ്പെടുത്തുന്നതുമായ വ്യായാമമാണ് സാമന്ത ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വർക് ഔട്ട് വീഡിയോക്ക് ഒപ്പം പൂർണമായും സസ്യാഹാര ഡയറ്റിങ്ങിലൂടെ നമ്മുടെ പെർഫോമൻസ് ലെവലും അതുപോലെ മസിൽ നിർമ്മാണവും നടക്കില്ല എന്ന പൊതു ധാരണയെ പൊളിച്ചെഴുതാൻ കൂടിയാണ് താൻ ശ്രമിക്കുന്നതെന്നും നടി കുറിച്ചിട്ടുണ്ട്. തന്റെ ഈ പരിശ്രമം ആരംഭിച്ചതിന്റെ രണ്ടാം ദിവസമാണിത് എന്നും സാമന്ത പറയുന്നു.
തമിഴ്, തെലുങ്ക് സിനിമയിൽ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ സിനിമക്ക് പുറമെ വെബ് സീരിസിലും സാമന്ത അഭിനയിക്കുന്നുണ്ട്. മനോജ് ബാജ്പേയി നായകനായ സൂപ്പർ ഹിറ്റ് ഹിന്ദി വെബ് സീരീസ് ആയ ഫാമിലി മാന്റെ രണ്ടാം സീസണിൽ സാമന്ത അഭിനയിക്കുന്നുണ്ട്. അടുത്ത മാസമാണ് ഫാമിലി മാൻ 2 റിലീസ് ചെയ്യുന്നത്. അത് കൂടാതെ 2 തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് വെബ് സീരിസിലും സാമന്ത അഭിനയിക്കുന്നുണ്ട്. തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടെ മകനും യുവ താരവുമായ നാഗ ചൈതന്യയുടെ ഭാര്യയാണ് സാമന്ത. ജാനു, മൻമധുടു 2, മജ്‌ലി, ഓ ബേബി എന്നിവയാണ് സാമന്തയുടെ അവസാനം റീലീസ് ചെയ്ത ചിത്രങ്ങൾ. വിണ്ണൈ താണ്ടി വരുവായ എന്ന ഗൗതം മേനോൻ ചിത്രത്തിലൂടെ 10 വർഷം മുൻപാണ് സാമന്ത അരങ്ങേറ്റം കുറിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.