തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് മലയാളി കൂടിയായ പാർവതി നായർ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടിയും മോഡലുമായ പാർവതിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗ്ലാമർ വേഷത്തിലാണ് നടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേൺ വസ്ത്രങ്ങളിൽ എപ്പോഴും പ്രത്യക്ഷപ്പെടാറുള്ള പാർവതി നായർ ഫാഷൻ ട്രെൻഡുകൾ ഏറ്റവും നന്നായി പിന്തുടരുന്ന ഒരാൾ കൂടിയാണ്. ഏതായാലും നടിയുടെ ഈ പുതുപുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പോപ്പിൻസ് എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി മലയാളം- തമിഴ് ഭാഷകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന്റെ സൂപ്പർ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, തമിഴ്‌ചിലെ സൂപ്പർ തരാം തല അജിത് എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് ഈ നടി.
മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിൽ അഭിനയിച്ച പാർവതി നായർ, അജിത്തിനൊപ്പം അഭിനയിച്ചത് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യെന്നൈ അറിന്താൽ എന്ന ചിത്രത്തിലാണ്. ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള പാർവതി അഭിനയിച്ച പുതിയ ഹിന്ദി ചിത്രമായ 83 റീലീസ് ചെയ്യാനിരിക്കുന്നതെ ഉള്ളു. മോഹൻലാൽ നായകനായ നീരാളി ഉൾപ്പെടെ മലയാളത്തിൽ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ച പാർവതി തമിഴിൽ എട്ട് ചിത്രത്തിലും കന്നഡയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞ 83 എന്ന ഹിന്ദി ചിത്രം, തമിഴ് ചിത്രമായ ആലംബനാ എന്നിവയുമാണ് പാർവതി നായർ അഭിനയിച്ചു ഇനി പുറത്തു വരാൻ ഉള്ള ചിത്രങ്ങൾ. തെലുങ്കിലും അഭിനയിച്ചിട്ടുള്ള പാർവതി ഉലക നായകൻ കമൽ ഹാസനൊപ്പം ഉത്തമ വില്ലനിലും മക്കൾ സെൽവൻ വിജയ് സേതുപതിക്കൊപ്പം സീതാകത്തിയിലും വേഷമിട്ടിട്ടുണ്ട്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.