മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് മിയ ജോർജ്. ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് വന്നത്. ചേട്ടായിസ് എന്ന ബിജു മേനോൻ ചിത്രത്തിലാണ് നായികയായി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ മിയ വളരെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. പാലക്കാരിയായ മിയയുടെ മനസമ്മതം കഴിഞ്ഞിരിക്കുകയാണ്. അശ്വിൻ ഫിലിപാണ് മിയയുടെ വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ ഭാഗമായത്.
മനസമ്മതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജൂൺ ആദ്യം അശ്വിന്റെ എറണാകുളത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബർ 12 നാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. പിങ്ക് കളർ വേഷത്തിൽ അതിസുന്ദരിയായി നിൽക്കുന്ന മിയയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ആരാധകരുള്ള നടിയാണ് മിയ ജോർജ്ജ്. എല്ലാത്തരം സുരക്ഷാ ഉറപ്പ് വരുത്തിയാണ് മനസമ്മതം നടത്തിയത്. മിയയുടെ വരനായ അശ്വിൻ ഫിലിപ്പ് എറണാകുളത്ത് സ്വന്തമായി കൺസ്ട്രക്ഷൻ നടത്തുകയാണ്. വിദേശത്ത് പഠിച്ചിരുന്ന അശ്വിൻ കുറച്ചു നാൾ ജോലി നോക്കിയതിന് ശേഷം സ്വന്തമായി ബിസിനസ്സ് തുടങ്ങുകയായിരുന്നു. മാട്രിമോണിയിലൂടെയാണ് ഈ വിവാഹ ആലോചന വന്നതെന്ന് മിയ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി. വിവാഹത്തിന് ശേഷം മിയ സിനിമ മേഖലയിൽ തുടരുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.