മലയാളത്തിലെ പ്രശസ്ത നടി മംമ്ത മോഹൻദാസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വളരെ ഗ്ലാമറസ് ആയാണ് മംമ്ത ഈ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് അതിനു കാരണം. വളരെ മോഡേണായി എപ്പോഴും പ്രത്യക്ഷപ്പെടാറുള്ള മംമ്തയുടെ ഈ പുതിയ ഫോട്ടോഷൂട്ട് ഒരു മാസികയുടെ കവർ ചിത്രങ്ങൾക്ക് വേണ്ടിയായിരുന്നു. ഫോട്ടോഗ്രാഫർ അരുൺ മാത്യു ചിത്രങ്ങൾ പകർത്തിയപ്പോൾ ഈ ഫോട്ടോഷൂട്ടിനു വേണ്ടിമംമ്തയ്ക്ക് മേക്കപ്പ് ചെയ്തത് വികാസ് വി.കെ.എസ് ആണ്. ഹഫ് മാഗസിന് വേണ്ടിയാണു മംമ്ത ഈ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മംമ്തയുടെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ഹാർലി ഡേവിസൺ ബൈക്കിൽ മംമ്ത ചുറ്റിയടിക്കുന്ന വീഡിയോ ആയിരുന്നു അത്.
ഏറെ നാളിനു ശേഷം ബൈക്ക് റൈഡ് ചെയ്യുന്നതിന്റെ സന്തോഷം പങ്കു വെച്ച് കൊണ്ട് മംമ്ത തന്നെയാണ് ആ വീഡിയോ പങ്കു വെച്ചത്. മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ നടി പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലും നായികയായി അഭിനയിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നിവർക്കൊക്കെയൊപ്പം അഭിനയിച്ചിട്ടുള്ള മംമ്ത മോഹൻദാസ് ഒരു മികച്ച ഗായിക കൂടിയാണ്. മംമ്ത പാടിയ ഒട്ടേറെ ഗാനങ്ങൾ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. ലാൽ ബാഗ്, രാമ സേതു, ബിലാൽ, മ്യാവു, ഭ്രമം, ജൂതൻ, അപ്പോസ്തലൻ, അൺലോക്ക്, ഊമെയ് മിഴികൾ, എനിമി തുടങ്ങിയ ചിത്രങ്ങളാണ് മംമ്ത അഭിനയിച്ചു ഇനി മലയാളം, തമിഴ് ഭാഷകളിൽ എത്താനുള്ള ചിത്രങ്ങൾ.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.