ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡ് ആയി കഴിഞ്ഞ ഗാനമാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം. ഇതിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നപ്പോൾ ഈ ഗാനത്തോടൊപ്പം ഇതിലെ വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ നൃത്ത ചുവടുകളും സൂപ്പർ ഹിറ്റായി മാറി. സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാവരും ഈ ഗാനത്തിന് ചുവടുകൾ വെച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നമുക്കിപ്പോൾ ദിവസേന എന്ന നിലയിൽ കാണാൻ സാധിക്കും. ഇപ്പോഴിതാ ആ ലിസ്റ്റിലെ പുതിയ എൻട്രി പ്രശസ്ത തെന്നിന്ത്യൻ നടി കിരൺ റാത്തോഡിന്റെ ആണ്. വളരെ ഗ്ലാമറസ് ആയ വേഷത്തിൽ, അറബിക് കുത്ത് ഗാനത്തിന് ചുവടു വെക്കുന്ന ഈ നടിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. നടിയുടെ ഗ്ലാമർ പ്രദർശനം കൊണ്ട് തന്നെ ഈ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
തമിഴ്, തെലുങ്കു, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലൊക്കെ അഭിനയിച്ചിട്ടുള്ള ഈ നടി 2001 ഇൽ റിലീസ് ചെയ്ത യാദേൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്തു ശ്രദ്ധ നേടിയ കിരൺ, ഒട്ടേറെ ചിത്രങ്ങളിൽ ഐറ്റം ഡാൻസ് ചെയ്തും വന്നിട്ടുണ്ട്. ദളപതി വിജയ്‌ക്കൊപ്പം തിരുമലൈ എന്ന ചിത്രത്തിലും കിരൺ റാത്തോഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സെർവർ സുന്ദരം എന്ന തമിഴ് ചിത്രമാണ് ഇനി കിരൺ അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്. അതേ സമയം അനിരുദ്ധ് രവിചന്ദര് ഈണമിട്ട അറബിക് കുത്ത് ഗാനം ഇപ്പോൾ യൂട്യൂബിൽ 250 മില്യൺ കാഴ്ചക്കാരെ നേടിയാണ് മുന്നേറുന്നത്. അനിരുദ്ധ്, ജോണിത ഗാന്ധി എന്നിവർ ചേർന്ന് പാടിയ ഈ ഗാനം രചിച്ചിരിക്കുന്നത് തമിഴ് യുവ സൂപ്പർ താരമായ ശിവകാർത്തികേയൻ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.