ഒരുപിടി ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച മലയാളത്തിലെ ഒരു നായികാ താരമാണ് ഇനിയ. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ഇനിയ ഒരു കളരിയഭ്യാസി കൂടിയാണ്. ഇനിയ കളരിമുറകൾ ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. കളരി സെൽഫ് ഡിഫൻസ് മാത്രമല്ലെന്നാണ് ഈ നടി പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി തിരുവനന്തപുരം അഗസ്ത്യം കളരി പഠന കേന്ദ്രത്തിൽ കളരി അഭ്യസിക്കുന്ന ഇനിയ കഴിവതും പരിശീലനം മുടക്കാതെ വളരെ ഗൗരവമായി തന്നെ കളരി പരിശീലനത്തെ കാണുന്ന വ്യക്തിയാണ്. ലോക്ക് ഡൌൺ സമയത്തു പരിശീലനത്തിൽ ചെറിയ മുടക്കം വന്നെങ്കിലും പരിശീലകൻ ഡോ എസ് മഹേഷിന്റെ സഹായത്തോടെ ഓൺലൈൻ വഴി പരിശീലനം പുനരാരംഭിച്ചിരിക്കുകയാണ് ഈ നടി. പരമഗുരുവായ അഗസ്ത്യ മുനിയുടെ മാർഗ്ഗത്തിലൂടെ തെക്കൻ കളരി സമ്പ്രദായമാണ് തിരുവനന്തപുരം അഗസ്ത്യം കളരി പഠന കേന്ദ്രത്തിൽ ഇനിയ പഠിച്ചു കൊണ്ടിരിക്കുന്നത്.
ലോക്ക് ഡൌൺ കാലത്തു സൂം ആപ്പിലൂടെയാണ് കളരി അഭ്യസിപ്പിച്ചിരുന്നത് എന്ന് മാത്രമല്ല ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നും ഏകദേശം നൂറോളം പേർ ഇപ്പോൾ ഇവിടെ ഓൺലൈനായി കളരിയഭ്യസിക്കുന്നുണ്ട്. ഒരു ട്രെയ്നറും ഡെമോൺസ്ട്രേറ്ററും ആണ് കൃത്യമായ ക്ലാസ്സുകളിലൂടെ കളരിയഭ്യസിപ്പിക്കുന്നത്. ലെെഫ്സ്റ്റൈൽ രോഗങ്ങളെ പ്രതിരോധിക്കാനും, മാനസിക പിരിമുറുക്കം കുറയ്ക്കാനും കളരി ഗുണകരമാണെന്നും കളരി പരിശീലിക്കാൻ തുടങ്ങിയ ശേഷം നിരവധി ഗുണങ്ങൾ ജീവിതത്തിൽ വന്നതായും ഇനിയ വെളിപ്പെടുത്തുന്നു. തന്റെ ജീവിതത്തിലും, കോൺസൻട്രേഷനിലും, ഡയറ്റിലും ഗുണകരമായ നിരവധി മാറ്റങ്ങൾ വന്നെന്നും ഇനിയ വിശദീകരിക്കുന്നു. നമ്മുടെ ആത്മവിശ്വാസവും അതുപോലെ രോഗ പ്രതിരോധ ശേഷിയും കളരി വർധിപ്പിക്കുമെന്നും ഇനിയ വ്യക്തമാക്കി. കളരിയഭ്യാസം നൽകുന്ന പോസിറ്റീവ് ആയ മാറ്റങ്ങൾ ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ കളരിയഭ്യാസം ഒരിക്കലും മുടക്കാറില്ലാ എന്നും ഈ നടി പറയുന്നു. കൗമുദി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇനിയ ഈ കാര്യങ്ങൾ പങ്കു വെച്ചത്. കൗമുദിയിലൂടെ പുറത്തു വന്ന ഇനിയയുടെ കളരി പരിശീലന വീഡിയോയും ഏറെ ശ്രദ്ധ നേടിയെടുക്കുകയാണിപ്പോൾ.
വീഡിയോ കടപ്പാട്: കേരള കൗമുദി
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.