മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളായ ഗായത്രി സുരേഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പക്ഷെ അതത്ര നല്ല രീതിയിലല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ദിവസം രാത്രി ഗായത്രിയേയും സുഹൃത്തിനെയും, കാക്കനാട് അടുത്ത് വാഹനാപകടം ഉണ്ടാക്കി വണ്ടി നിർത്താതെ പോയി എന്നാരോപിച്ചു നാട്ടുകാർ തടഞ്ഞു നിർത്തി പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. അതിന്റെ വീഡിയോ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചത്. ഒന്നിലധികം വണ്ടികളിൽ ആണ് ഗായത്രിയുടെ വണ്ടി മുട്ടിയത് എന്നും ആ വണ്ടി ഓടിച്ച ഗായത്രിയുടെ സുഹൃത്ത് മദ്യപിച്ചിരുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഏതായാലും വലിയ രീതിയിൽ ആ വീഡിയോ പ്രചരിച്ചതോടെ, സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായത്രി സുരേഷ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ട വീഡിയോയിലൂടെയാണ് ഗായത്രി വിശദീകരണവുമായി എത്തിയത്.
ആ വീഡിയോയിൽ ഗായത്രി പറയുന്നത്, തങ്ങൾ ഒരു വാഹനത്തെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന മറ്റൊരു വാഹനത്തിന്റെ കണ്ണാടിയിൽ തങ്ങളുടെ വാഹനം തട്ടി എന്നും, രണ്ടു വണ്ടിയുടെയും വശത്തെ കണ്ണാടികൾ പൊട്ടി പോയെന്നുമാണ്. പക്ഷെ താനൊരു സിനിമാ താരമായത് കൊണ്ട് തന്നെ ആളുകൾ എങ്ങനെയാവും പ്രതികരിക്കുക എന്ന ഭയം മൂലമാണ് തങ്ങൾ നിർത്താതെ പോയതെന്നും അതാണ് തങ്ങളുടെ ഭാഗത്തു നിന്ന് സംഭവിച്ച തെറ്റെന്നും നടി പറയുന്നു. മാത്രമല്ല, രണ്ടു വണ്ടിയിലെയും ആളുകൾക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല എന്നും അവസാനം പോലീസ് വന്നു പ്രശ്നമെല്ലാം തീർത്തെന്നും ഗായത്രി വിശദീകരിച്ചു. ഒട്ടേറെ സന്ദേശങ്ങളും കോളുകളും വന്നത് കൊണ്ടും, തെറ്റായ രീതിയിൽ ആ വീഡിയോ പ്രചരിക്കുന്നത് കണ്ടത് കൊണ്ടുമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കൂടി ഈ വിശദീകരണ വീഡിയോ ചെയ്തത് എന്നും നടി കൂട്ടിച്ചേർത്തു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.