മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് ദിവ്യ പ്രഭ. 2013-ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഈ നടി പിന്നീട് അന്യ ഭാഷ ചിത്രങ്ങളിലും വേഷമിട്ടു. സിനിമയ്ക്കു പുറമെ സീരിയലുകളിലും വേഷമിട്ട ഈ നടി അതിലൂടെയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. 2017 ലെ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കൂടുതൽ പോപ്പുലർ ആയ ഈ താരം വമ്പൻ ജനശ്രദ്ധ നേടിയത്, 2019 ഇൽ റിലീസ് ചെയ്ത തമാശ എന്ന ചിത്രത്തിലൂടെയാണ്. അഷ്‌റഫ് ഹംസ സംവിധാനം ചെയ്തു വിനയ് ഫോർട്ട് നായകനായ ഈ ചിത്രത്തിലെ ബബിത എന്ന ടീച്ചറുടെ വേഷം ദിവ്യ പ്രഭക്കു വലിയ കയടി നേടിക്കൊടുത്തു. ഫിറ്റ്നനസിന്റെ കാര്യത്തിലും വലിയ ശ്രദ്ധ പുലർത്തുന്ന ദിവ്യ പ്രഭയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി പങ്കു വെക്കുന്ന ദിവ്യ പ്രഭക്കു ഒട്ടനവധി ആരാധകരുണ്ട്. അവർക്കു വേണ്ടി ദിവ്യ പ്രഭ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു ബോഡി ഫിറ്റ് ചലഞ്ച് ഏറ്റെടുത്ത് ചെയ്ത വീഡിയോയാണ്. തന്റെ ഒരു കാല് ഭീതിയിൽ ചവിട്ടികൊണ്ട്, നേരെ തിരിഞ്ഞ് നിന്ന് കൈ തറയിൽ കുത്തി, തന്റെ മറ്റേ കാല് മുകളിലേക്ക് ഉയർത്തി നിൽക്കുന്ന ദിവ്യ പ്രഭയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. ഈ വീഡിയോ കണ്ട ആരാധകർ താരത്തിന്റെ ബോഡി ഫിറ്റ്നസിനെ അഭിനന്ദിക്കുകയാണ്. മുകളിൽ പറഞ്ഞ ചിത്രങ്ങൾ കൂടാതെ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്, രതീഷ് അമ്പാട്ട് ഒരുക്കിയ കമ്മാര സംഭവം എന്നീ ചിത്രങ്ങളിലും ദിവ്യ പ്രഭ നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇതിഹാസ, നോൺസെൻസ്, വേട്ട, നടൻ, പിയാനിസ്റ്റ്, കായൽ എന്ന തമിഴ് ചിത്രം എന്നിവയിലൊക്കെ ദിവ്യ പ്രഭ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.