കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മലയാള സിനിമയിൽ മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടൻ മുകേഷിന് എതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് കോടീശ്വരൻ പരിപാടിയുടെ ഒരു സാങ്കേതിക പ്രവർത്തക മുന്നോട്ടു വന്നത്. അതിനു ശേഷം ഷെറിൻ സ്റ്റാൻലി എന്ന പ്രൊഡക്ഷൻ കോണ്ട്രോളർക്കു നേരെ മീ ടൂ ആരോപണവുമായി അര്ച്ചന പദ്മിനി എന്ന ഒരു നടി രംഗത്തു വന്നു. അതിനു ശേഷം നടൻ അലൻസിയർ ലേ ലോപസിനെതിരെ മീ ടൂ ആരോപണവുമായി പേരു വെളിപ്പെടുത്താതെ ഒരു നടി ഇന്നലെ തന്റെ കുറിപ്പുമായി എത്തിയിരുന്നു. ഇന്നിതാ ആ നടി തന്നെ ഐഡൻറിറ്റി വെളിപ്പെടുത്തി കൊണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി രംഗത്തു വന്നിരിക്കുകയാണ്.
ദിവ്യ ഗോപിനാഥ് എന്ന നടിയാണ് അലൻസിയറിന് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, റിമ കല്ലിങ്കൽ എന്നിവർ മുഖ്യ വേഷം ചെയ്ത ആഭാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അലൻസിയർ പല തവണ തന്നോട് വളരെ മോശമായ രീതിയിൽ പെരുമാറി എന്നും ലൈംഗികമായ അതിക്രമത്തിൽ നിന്നു വരെ വളരെ ബുദ്ധിമുട്ടിയാണ് തനിക്കു രക്ഷപെടാൻ ആയതെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. ഇതിനെതിരെ മലയാളത്തിലെ വനിതാ സംഘടനക്ക് ഒപ്പം ചേർന്ന് പോരാടാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും, അലൻസിയർ വേറെ സെറ്റുകളിലും ഇങ്ങനെയാണ് പെണ്കുട്ടികളോട് പെരുമാറുന്നത് എന്നതിന് തെളിവുകൾ തന്റെ കയ്യിൽ ഉണ്ടെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. നാലു മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ദിവ്യ ഗോപിനാഥ്. അതിൽ ഒന്നിൽ അവർ നായികയും ആയിരുന്നു. താൻ അമ്മ സംഘടനയിൽ അംഗം അല്ലാത്തത് കൊണ്ടും ആ സംഘടനയിൽ നിന്ന് നീതി ലഭിക്കും എന്ന് വിശ്വാസം ഇല്ലാത്തതു കൊണ്ടുമാണ് ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും ദിവ്യ വിശദീകരിച്ചു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.