പ്രശസ്ത മലയാളി നടി ദീപ്തി സതിയുടെ ഒരു കിടിലൻ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ഇൻസ്റാഗ്രാമിലാണ് ദീപ്തി സതി തന്റെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ അടുത്തിടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു വലിയ ഹിറ്റായി മാറിയ ലക്ഷ്മി ബോംബ് എന്ന അക്ഷയ് കുമാർ – ലോറെൻസ് ചിത്രത്തിലെ ഗാനത്തിനാണ് ദീപ്തി സതി ഈ വീഡിയോയിൽ ചുവടു വെച്ചിരിക്കുന്നത്. ആ ചിത്രത്തിലെ ബുർജ് ഖലീഫ എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. അക്ഷയ് കുമാറും നായികാ കിയാരാ അദ്വാനിയും ചുവടു വെച്ച ആ ഗാനത്തിന് ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത് ദീപ്തി സതിയും പ്രശസ്ത നർത്തകനായ നീരവ് ബവലിച്ചയുമാണ്. ഈ വീഡിയോ പങ്കു വെച്ചാണ് ദീപ്തി സതി ഏവർക്കും ദീപാവലി ആശംസകൾ നേർന്നിരിക്കുന്നതു. ഇതേ നൃത്ത ചുവടുകൾ വെച് വീഡിയോ ഉണ്ടാക്കി ഇൻസ്റാഗ്രാമിലിട്ടു തങ്ങളെ ടാഗ് ചെയ്യാനും ദീപ്തി സതി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.instagram.com/p/CHetTdlJUIf/
പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ നായകന്മാരായി എത്തിയ ജീൻ പോൾ ലാൽ – സച്ചി ചിത്രമായ ഡ്രൈവിംഗ് ലൈസെൻസിലാണ് ദീപ്തി സതി മലയാളത്തിൽ അവസാനമായി എത്തിയത്. ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഇത് കൂടാതെ ജാഗ്വാർ എന്ന തെലുങ്കു – കന്നഡ ചിത്രത്തിലും, ലക്കി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ച ഈ നടിയുടെ ഇനി പുറത്തു വരാനുള്ള ചിത്രങ്ങൾ രാജ മാർത്താണ്ഡ എന്ന കന്നഡ ചിത്രവും നാനും സിംഗിൾ താൻ എന്ന തമിഴ് ചിത്രവുമാണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.