വ്യാഴാഴ്ച രാത്രിയൊടു കൂടി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 മലയാളം സിനിമയിലെ ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും അടക്കമുള്ള നിരവധി താരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങിയ അപൂർവം ചിത്രങ്ങളിൽ ഒന്നായി ദൃശ്യം 2 മാറിയിരിക്കുകയാണ്. ഗംഭീര വിജയമായി മുന്നേറുമ്പോൾ ചിത്രത്തെക്കുറിച്ചുള്ള അണിയറ വിശേഷങ്ങളും മറ്റു വാർത്തകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ചരിത്രത്തെ സംബന്ധിക്കുന്ന കൗതുകകരമായ ഒരു വീഡിയോ നടി ആശ ശരത് പങ്കുവെച്ചിരിക്കുകയാണ്. ചിത്രം കണ്ട ഒരു പ്രേക്ഷക രോഷാകുലയായി ആശ ശരത്തിനെതിരെ സംസാരിക്കുന്ന വീഡിയോ കാഴ്ചക്കാരിൽ ചിരി പടർത്തുകയാണ്. താൻ പുറത്തിറങ്ങിയാൽ ജോർജുകുട്ടി ഫാൻസിന്റെ കയ്യിൽ നിന്നും അടി കിട്ടുമോ എന്ന ചോദ്യത്തോടെ കൂടിയാണ് ആശ ശരത് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്റെ ദൈവമേ ജോർജുകുട്ടിയും കുടുംബവും, ആ ഡാൻസുകാരിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നി. എന്താ അവളുടെ പേര്. ആ ആശാ ശരത്ത്. അവളുടെ ഭർത്താവ് പാവമാണ്. മനുഷ്യനെ ടെൻഷൻ അടിപ്പിക്കുന്ന സിനിമ. വീട്ടമ്മയുടെ ഈ പ്രതികരണമാണ് കാഴ്ചക്കാരിൽ ചിരി പടർത്തുന്നത്. സാധാരണക്കാരെ ദൃശ്യം 2 എത്രത്തോളം സ്വാധീനിച്ചുവെന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാക്കാവുന്നതാണ്. ദൃശ്യം എന്ന ചിത്രത്തിൽ അഭിനയിച്ച മിക്ക കഥാപാത്രങ്ങളും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ആ കൂട്ടത്തിൽ നടി ആശ ശരത്തിന്റെ പ്രകടനം അതിനോടകം ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. മുരളി ഗോപി, അൻസിബ ഹസൻ, അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രൻ തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. കാഴ്ചയുടെയും അനുഭവത്തിന്റെയും മറ്റൊരു ദൃശ്യ വിസ്മയം തന്നെയാണ് ദൃശ്യം 2 ന് ലോക മലയാളി പ്രേക്ഷകരും മറ്റ് സിനിമ പ്രേമികളും ഒന്നടങ്കം പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.