അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഈ നടി പിന്നീട് ഒരുപിടി ജനപ്രിയ ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിൽ എത്തി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവക്കൊപ്പം വരെ അഭിനയിക്കാൻ ഉള്ള ഭാഗ്യം അന്ന രാജന് ലഭിച്ചു. വെളിപാടിന്റെ പുസ്തകം, മധുര രാജ, ലോനപ്പന്റെ മാമോദീസ, സച്ചിൻ, സ്വർണ മൽസ്യങ്ങൾ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ ഈ നടിയെ നമ്മൾ കണ്ടു. ഇന്ന് പുറത്തു വന്നിരിക്കുന്ന രണ്ടു എന്ന ചിത്രത്തിലും അന്നയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ നടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു കട ഉദ്ഘാടനത്തിനു വേണ്ടിയാണ് അന്ന രാജൻ തന്റെ പുതിയ സ്റ്റൈലിഷ് ലുക്കിൽ എത്തിയത്.
ഏതായാലും അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. നാടൻ പെൺകുട്ടി എന്ന സ്ക്രീൻ ഇമേജിനൊപ്പം തനിക്കു മോഡേൺ വേഷങ്ങളും തനിക്കു ചേരും എന്ന് അന്ന രാജൻ ഏവർക്കും കാണിച്ചു കൊടുക്കുകയാണ് ഇപ്പോൾ. ഹെയർ സ്റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട് എന്നും ഈ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, തലനാരിഴ എന്നീ ചിത്രങ്ങൾ ആണ് ഇനി അന്ന അഭിനയിച്ചു പുറത്തു വരാൻ ഉള്ളത്. ഈ ചിത്രങ്ങളും അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.