കോവിഡ് 19 ഭീഷണി മൂലം സാധാരണ ജനങ്ങൾക്കൊപ്പം സിനിമാ താരങ്ങളും വീടുകളിലേക്ക് ഒതുങ്ങിയതോടെ ഒരുപാട് താരങ്ങൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സീനിയർ താരങ്ങൾ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചേർന്നു പ്രവർത്തിക്കുമ്പോൾ, ടോവിനോ, സണ്ണി വെയ്ൻ എന്നിവർ സന്നദ്ധ സേനയിലും രെജിസ്റ്റർ ചെയ്ത് കഴിഞ്ഞു. നടൻ റഹ്മാൻ വീട്ടുജോലികൾ ചെയ്യാൻ ഭാര്യയ്‌ക്കൊപ്പം കൂടുമ്പോൾ മറ്റ് പല നടന്മാരും പല പല കാര്യങ്ങളുമായി കുടുംബത്തോടൊപ്പമുണ്ട്. ഇപ്പോഴിതാ നടൻ കൃഷ്ണ കുമാറിന്റെ മകളും മലയാള സിനിമയുടെ പുതു തലമുറയിലെ നായികയുമായ അഹാന കൃഷ്ണ, തന്റെ സഹോദരിമാരോടൊപ്പം വീട്ടിൽ നൃത്തം വെക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അഹാനയും മൂന്നു സഹോദരിമാരും ചേർന്നു ഒരു സൂപ്പർ ഹിറ്റ് ഇംഗ്ലീഷ് ഗാനത്തിനാണ് ചുവടു വെക്കുന്നത്. ഏതായാലും ഈ സഹോദരിമാരുടെ കിടിലൻ ഡാൻസ് പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുകയാണ്. അഹാന തന്നെയാണ് ഈ ഡാൻസ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുന്നത്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഹാന, ടോവിനോ തോമസിന്റെ നായികയായി എത്തിയ ലൂക്ക എന്ന ചിത്രവും ശ്രദ്ധ നേടിയിരുന്നു. അതിലെ പ്രകടനം ഈ നടിക്ക് ഏറെ അഭിനന്ദനം നേടിക്കൊടുത്തു. ഇപ്പോൾ ഒരുപിടി ചിത്രങ്ങളിൽ അഭിനയിക്കുന്ന അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും മലയാള സിനിമയിൽ അരങ്ങേറുകയാണ്. മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലാണ് ഇഷാനി അഭിനയിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിൽ അഹാന അഭിനയിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.