പ്രശസ്ത സംവിധായകൻ വിനീത് ശ്രീനിവാസൻ നിർമ്മിച്ച്, നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് വിശാഖ് നായർ. കുപ്പി എന്ന് പേരുള്ള കഥാപാത്രമായി ആ ചിത്രത്തിൽ വിശാഖ് മികച്ച പ്രകടനമാണ് നടത്തിയത്. ഒട്ടേറെ ആരാധകരെയാണ് അതിലൂടെ വിശാഖിനു ലഭിച്ചത്. അതിനു ശേഷം, പുത്തൻ പണം, ചങ്ക്‌സ്, മാച്ച് ബോക്സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ, ചിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച വിശാഖ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ആയും ജോലി ചെയ്തു. ഇത് കൂടാതെ ഒരു ഹിന്ദി ആൽബത്തിലും അഭിനയിച്ചിട്ടുള്ള വിശാഖ്, കിളി എന്ന സീരിസിലും ലീഡ് റോൾ ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ നിശ്ചയം കൂടി നടന്നിരിക്കുകയാണ് ഈ നടന്റെ.
നിശ്ചയത്തിനായി നടനും വധുവും ഒരുങ്ങുന്ന വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ജയപ്രിയ നായർ ആണ് വിശാഖിന്റെ വധു. ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നേരത്തെ തന്നെ വിശാഖ് സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. തങ്ങൾ വിവാഹിതരാകാൻ പോവുകയാണ് എന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണം എന്നും വിശാഖ് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വിശാഖിന്റെ ആദ്യ ചിത്രമായ ആനന്ദം റിലീസ് ചെയ്ത ഒക്ടോബർ 21 എന്ന ഡേറ്റിലാണ് അഞ്ചു വർഷങ്ങൾക്കിപ്പുറം ഈ നടന്റെ വിവാഹ നിശ്ചയവും നടന്നത്. വിശാഖിനു ആശംസകൾ നേർന്നു സുഹൃത്തുക്കളും സിനിമാ പ്രവർത്തകരും ആരാധകരും അന്ന് മുന്നോട്ടു വന്നിരുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.