ഈ വർഷം റിലീസ് ചെയ്ത മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിലെ ഒട്ടേറെ അഭിനേതാക്കൾ ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടി. രഞ്ജിത്ത്, രമേശ്, അനിൽ നെടുമങ്ങാട്, സാബുമോൻ, അനു മോഹൻ, ഗൗരി നന്ദ എന്നിവരൊക്കെ അങ്ങനെ കയ്യടി നേടിയെടുത്ത അഭിനേതാക്കളാണ്. ഇവരെ കൂടാതെ ഒരാൾ കൂടി വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഒരു ചെറിയ കഥാപാത്രമാണെങ്കിലും വിനോദ് തോമസ് എന്ന നടൻ അവതരിപ്പിച്ച സെബാസ്റ്റിയൻ എന്ന കഥാപാത്രം തീയേറ്ററിൽ പൊട്ടിച്ചിരി നിറച്ചു. വീട് പണിയാൻ കാട്ടിൽ കേറി പാറ പൊട്ടിച്ചതിനു പോലീസ് അറസ്റ്റ് ചെയ്യുന്ന കഥാപാത്രമായാണ് വിനോദ് തോമസ് എത്തിയത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് വിനോദ് തോമസ് ഒഴിവു സമയത്തു ഭക്ഷണം കഴിക്കുന്നതിനിടെ ഒരു പാട്ടു പാടുന്ന വീഡിയോയാണ്. നടൻ ജോജു ജോർജ് പങ്കു വെച്ച ഈ വീഡിയോയിൽ എസ് പി ബാലസുബ്രമണ്യമാലപിച്ച സൂപ്പർ ഹിറ്റ് തമിഴ് ഗാനമായ മണ്ണിൽ ഇന്ത കാതൽ എന്ന ഗാനമാണ് അതിമനോഹരമായി വിനോദ് തോമസ് പാടുന്നത്. കേളടി കണ്മണി എന്ന ചിത്രത്തിന് വേണ്ടി ഇളയ രാജ സംഗീതം നൽകിയ ക്ലാസിക് ഗാനമാണ് ഇത്. വിനോദ് തോമസിന്റെ ആലാപനം പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡിങ്. ഒരു മുറൈ വന്നു പാർത്തായ, ജൂൺ, തരംഗം, അയാൾ ശശി തുടങ്ങി ഒട്ടേറെ സിനിമകളിൽ രസകരമായ വേഷങ്ങൾ ചെയ്തിട്ടുള്ള ആളാണ് വിനോദ് തോമസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.