ദളപതി വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും പ്രധാന വേഷങ്ങൾ ചെയ്ത മാസ്റ്റർ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് റിലീസ് ചെയ്തത് എങ്കിലും ഗംഭീര കളക്ഷൻ ആണ് നേടുന്നത്. ആഗോള കളക്ഷൻ ആയി ഈ ചിത്രം ഇതുവരെ നൂറു കോടിയോളം രൂപ നേടിയെന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകളും വരുന്നുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ദളപതി വിജയ് ഈ ചിത്രം കാണാൻ തീയേറ്ററിൽ വന്ന ഒരു വീഡിയോ ആണ്. ആരാധകർക്കൊപ്പം ചിത്രം കാണാൻ ചെന്നൈ ദേവി തീയേറ്ററിലാണ് ദളപതി വിജയ് എത്തിയത്. ആരാധകർക്കൊപ്പം ചിത്രം ആദ്യ ദിനം ആദ്യ ഷോ തന്നെ കാണാനെത്തിയ വിജയ് തീയേറ്റർ ജീവനക്കാരുമായി സംവദിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഏതായാലൂം ദളപതി ആരാധകർ ഏറെ ആഘോഷപൂർവമാണ് ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.
ജെ ഡി എന്ന കോളേജ് പ്രൊഫസ്സർ ആയി വിജയ് അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഭവാനി എന്ന് പേരുള്ള വില്ലൻ ആയാണ് വിജയ് സേതുപതി അഭിനയിച്ചിരിക്കുന്നത്. സംവിധായകൻ ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രം എക്‌സ് ബി ക്രിയേഷൻസിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ആണ് നിർമ്മിച്ചിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.