മലയാളത്തിലെ യുവ താരങ്ങളിൽ പ്രധാനിയായ ടോവിനോ തോമസ് ജിമ്മിൽ ഏറെ സമയം ചെലവഴിക്കുന്ന, തന്റെ ശരീര സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന നടന്മാരിലൊരാളാണ്. കഴിഞ്ഞ മൂസ മാസമായി ലോക്ക് ഡൌൺ മൂലം സിനിമാ തിരക്കുകൾ ഇല്ലാത്തതു കൊണ്ട് തന്നെ ടോവിനോ തന്റെ ശരീര സംരക്ഷണത്തിന് ഒട്ടേറെ സമയം ചിലവഴിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഈ കാലയളവിൽ പതിവിലും കൂടുതൽ സജീവമായ ടോവിനോ, തന്റെ ജിം വർക്ക് ഔട്ട് വീഡിയോകളും ഇൻസ്റ്റാഗ്രാം വഴി ആരാധകർക്കായി പങ്കു വെക്കാറുണ്ട്. അതിൽ കൂടുതലും വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ ടോവിനോ തോമസ് പുറത്തു വിട്ട പുതിയ ജിം വർക്ക് ഔട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രജ എന്ന മോഹൻലാൽ- ജോഷി ചിത്രത്തിലെ, ഷമ്മി തിലകൻ അവതരിപ്പിച്ച ബലരാമൻ എന്ന കഥാപാത്രം മോഹൻലാലിന്റെ സക്കീർ ഹുസൈൻ എന്ന കഥാപാത്രത്തോട് പറയുന്ന സൂപ്പർ ഹിറ്റ് ഡയലോഗ് ചെറിയ രീതിയിൽ മാറ്റി, ക്യാപ്‌ഷനായി ഇട്ടു കൊണ്ടാണ് ടോവിനോ പുതിയ വീഡിയോ പങ്കു വെച്ചിരിക്കുന്നതെന്നതാണ് ഏറെ രസകരം.
ഇങ്ങനെ തലകുത്തി നില്ക്കാൻ പറ്റുമോ സക്കീർ ഭായിക്ക്, എനിക്ക് പറ്റും, എന്ന് പറഞ്ഞു കൊണ്ട് ജിമ്മിൽ കൈമസിലുകളുടെ സഹായത്താൽ തലകുത്തി നിൽക്കുന്ന ഒരു വീഡിയോയാണ് ടോവിനോ തോമസ് പുറത്തു വിട്ടത്. ഏതായാലും ആ വീഡിയോയും അതിനു കൊടുത്ത തലക്കെട്ടും വൻ ഹിറ്റായി മാറിക്കഴിഞ്ഞു. കുറച്ചു ദിവസം മുൻപ് മലയാളത്തിലെ മറ്റൊരു ജിമ്മനായ അബു സലിം മുന്നോട്ടു വെച്ച പുഷ്അപ് വെല്ലുവിളിയും സ്വീകരിച്ചു കൊണ്ട് ടോവിനോ ഒരു വീഡിയോ പുറത്തു വിടുകയും വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ, ബേസിൽ ജോസെഫിന്റെ മിന്നൽ മുരളിയിലാണ് ടോവിനോ തോമസ് ലോക്ക് ഡൗണിനു മുൻപ് അഭിനയിച്ചു കൊണ്ടിരുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.