അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് ടിറ്റോ വിൽസൺ. ആ ചിത്രത്തിൽ യു ക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ഏറെ കയ്യടി നേടിയെടുത്ത ഈ നടൻ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധേയനായി. പോക്കിരി സൈമൺ, സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, മറഡോണ, തനഹാ, കൊല്ലവർഷം, അളിയന്റെ റേഡിയോ, ലവ് എഫ് എം തുടങ്ങിയ ചിത്രങ്ങളിൽ പിന്നീട് ഈ നടൻ പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇന്ന് ഏവരും മാതൃ ദിനം ആഘോഷിക്കുമ്പോൾ തന്റെ അമ്മക്ക് വേണ്ടി ഒരു ഗാനമാലപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ടിറ്റോ വിൽസൺ. അദ്ദേഹം രചിച്ചു സംഗീതം നൽകിയ ഒരു ഗാനമാണ് ടിറ്റോ വിൽസൺ ആലപിക്കുന്നത്. ഇന്ന് മാതൃ ദിനമായതു കൊണ്ട് മാത്രമല്ല തന്റെ അമ്മയുടെയും അച്ഛന്റെയും വെഡിങ് ആനിവേഴ്സറി കൂടിയാണെന്നും അദ്ദേഹം പാട്ടു പാടുന്നതിനു മുൻപ് ഏവരെയും അറിയിച്ചു. അതുകൊണ്ട് അവർക്കുള്ള ഒരു സമ്മാനമായാണ് ടിറ്റോ വിൽസൺ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
താൻ തന്നെ രചിച്ചു ഈണം പകർന്ന ഗാനമായതു കൊണ്ട് തന്നെ എന്തെങ്കിലും പോരായ്മാകളുണ്ടെങ്കിൽ ക്ഷമിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത് തന്നെ. ടിറ്റോ വിത്സന്റെ അച്ഛന്റെ പേര് വിൽസൺ എന്നും അമ്മയുടെ പേര് ഗീത എന്നുമാണ്. മെഴുകുതിരി നാളങ്ങൾ എന്ന വരിയോടെ തുടങ്ങുന്ന ഈ ഗാനം സ്വയം ഗിറ്റാർ വായിച്ചു കൊണ്ടാണ് ടിറ്റോ വിൽസൺ പാടുന്നത്. ത്യശൂർക്കാരനായ ടിറ്റോ വിൽസൺ ഡ്രാമ സ്കൂളിൽ പഠിച്ചിറങ്ങിയതിനു ശേഷമാണു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.