2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ താരമാണ് സൈജു കുറുപ്പ്. നായകനായി വന്നുവെങ്കിലും പിന്നീട് സഹനട വേഷങ്ങളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ആട് 2 എന്ന ചിത്രം ഇറങ്ങിയത്തോടെ ഹാസ്യതാരമായി സൈജു കുറുപ്പ് മാറുകയായിരുന്നു. അറക്കൽ അബുവായി താരം നിറഞ്ഞാടുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിൽ ഒരാളായി സൈജു കുറുപ്പ് നിറഞ്ഞു നിൽക്കുകയായാണ്. വനിതയുടെ മികച്ച ഹാസ്യ നടനുള്ള പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. സൈജു കുറുപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം ഇന്ത്യ ഒട്ടാകെ ലോക്ക് ഡൗൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് നിർത്തിവെച്ച സാഹചര്യത്തിൽ അഭിനേതാക്കൾ എല്ലാവരും വീട്ടിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഒഴിവ് സമയത്ത് സൈജു കുറുപ്പ് ആലപിച്ച ഒരു ഹിന്ദി ഗാനം തന്റെ ഇൻസ്റ്റാഗ്രാമിൽ സൈജു കുറുപ്പ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. പാട്ട് കേട്ടതിന് ശേഷം ഇനി എന്നാ സൈജു ഷൂട്ട് തുടങ്ങുന്നെ എന്ന രസകരമായ ചോദ്യമാണ് ഭാര്യ ചോദിച്ചതെന്ന് താരം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവൻ സംഗീത മേഖലയ്ക്ക് ഭീഷണിയാണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു എന്ന വാചകവും താരം അവസാനം കൂട്ടിച്ചേർത്തു. സൈജുവിന്റെ ഹിന്ദി ഗാനം ഇൻസ്റ്റാഗ്രാമിൽ കണ്ടതോടെ ഒരുപാട് സിനിമ താരങ്ങളും സിനിമ സംവിധായകരും രംഗത്തെത്തി. സംവിധായകൻ ജിസ് ജോയ്, ഉണ്ണി മുകുന്ദൻ, ഗൗതമി നായർ തുടങ്ങിയവർ പോസ്റ്റിൽ കമെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, ഫോൻസിക് എന്നീ ചിത്രങ്ങളിലാണ് സൈജു കുറുപ്പ് അവസാനമായി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.