ഏകദേശം 23 വർഷങ്ങൾക്കു മുൻപാണ് ജോജു ജോർജ് എന്ന നടൻ മലയാള സിനിമയിൽ എത്തുന്നത്. മഴവിൽക്കൂടാരം എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്തു കൊണ്ടാണ് ജോജു അരങ്ങേറിയത്. പിന്നീട് ഒരുപാട് വലുതും ചെറുതുമായ ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ജോജു മുന്നോട്ടു പോയി. ആരായാലും മടുത്തു പോവാവുന്ന വർഷങ്ങൾ ആയിരുന്നു അതെല്ലാം. സിനിമയിൽ അഭിനേതാവായി ഒരു ബ്രേക്ക് കിട്ടാൻ വർഷങ്ങൾ നീണ്ട കാത്തിരിപ്പു. പക്ഷെ ജോജു ജോർജ് എന്ന വ്യക്തിക്ക് സിനിമ ജീവശ്വാസം തന്നെയായിരുന്നു. കിട്ടിയ വേഷങ്ങളോട് നൂറു ശതമാനവും നീതി പുലർത്തിയ ഈ കലാകാരൻ തന്റെ സമയത്തിനായി കാത്തിരുന്നു. അർഹതയുള്ളവനെ തേടി ആ നല്ല സമയം വരിക തന്നെ ചെയ്യും എന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ശ്രദ്ധിക്കപ്പെടുന്ന വർഷങ്ങൾ ചെയ്തെങ്കിലും ജോജുവിന്റെ കരിയർ മാറ്റി മരിച്ചത് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ലാൽ ജോസ് ചിത്രത്തിലെ കോമഡി കഥാപാത്രം ആണ്. അതിനു ശേഷം എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ ആണ് ഈ പ്രതിഭയെ തേടിയെത്തിയത്.
ജോജു എന്ന കലാകാരൻ ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുള്ള ഒരു നടനും നിർമ്മാതാവുമാണ്. പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന ഒരു നടനായി ജോജു വളർന്നു കഴിഞ്ഞു. ജോജുവിനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ മുഴങ്ങുന്ന ജനങ്ങളുടെ കരഘോഷം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. ജൂനിയർ ആർട്ടിസ്റ് മുതൽ, സഹനടൻ ആയും, കൊമേഡിയൻ ആയും വില്ലനായുമെല്ലാം ഒരേപോലെ തിളങ്ങിയ ജോജു ഇന്ന് പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു നായകൻ കൂടിയാണ്. അതിനൊപ്പം ചാർളി, ഉദാഹരണം സുജാത തുടങ്ങിയ ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നിർമ്മാതാവുമായി ജോജു. ഇപ്പോഴിതാ താൻ നായകനായി എത്തുന്ന ജോസെഫ് എന്ന എം പദ്മകുമാർ ചിത്രത്തിലൂടെ ഗായകനുമായി ജോജു ജോർജ് എന്ന കലാകാരൻ തിളങ്ങുകയാണ്. രെഞ്ജിൻ രാജ് ഈണം നൽകിയ ഗാനമാണ് ഈ ചിത്രത്തിൽ ജോജു ജോർജ് ആലപിച്ചിരിക്കുന്നത്. ജോജു എന്ന ഗായകനും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ നമ്മളോട് പറയുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.