മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ കുറച്ചു നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. തമിഴ്, ഹിന്ദി ചിത്രങ്ങളിൽ ആണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ദുൽഖറിന്റെ മലയാള ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് സ്റ്റേജിൽ അടിച്ചു പൊളിച്ചു നൃത്തം ചെയ്യുന്ന ദുൽഖർ സൽമാന്റെ ഒരു വീഡിയോ ആണ്. പ്രശസ്ത നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും മറ്റു ഗായകർക്കും ഒപ്പം സ്റ്റേജിൽ ഒരു തമിഴ് ഗാനം പാടി നൃത്തം ചെയ്യുന്ന ദുൽകർ സൽമാനെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ കഴിയുക.
ഇത്ര എനർജിയിൽ മലയാളികളുടെ സ്വന്തം കുഞ്ഞിക്കയെ ഈ അടുത്ത കാലത്തെങ്ങും നമ്മൾ കണ്ടിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ദുബായ് ഗ്ലോബൽ വില്ലേജിൽ നടന്ന പ്രവാസോത്സവത്തിന്റെ ഭാഗമായി നടന്ന സ്റ്റേജ് പ്രോഗ്രാമിൽ ആണ് ദുൽഖർ സൽമാൻ സ്വയം മറന്നു പെർഫോം ചെയ്തത്. ഇപ്പോൾ തമിഴിൽ വാൻ എന്ന ചിത്രം ആണ് ദുൽകർ ചെയ്യുന്നത്. ഹിന്ദിയിൽ സോനം കപൂറിനൊപ്പം ചെയ്ത സോയ ഫാക്ടർ ഈ വർഷം റിലീസ് ചെയ്യും. ഇത് കൂടാതെ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ചിത്രവും ദുൽകർ പൂർത്തിയാക്കിയിട്ടുണ്ട്. മലയാളത്തിൽ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കാൻ പോകുന്ന സുകുമാര കുറുപ്പിൽ ആയിരിക്കും ദുൽഖർ അടുത്തതായി അഭിനയിക്കാൻ പോകുന്നത്. ഒരു സലാം ബുഖാരി ചിത്രവും ദുൽകർ കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നാണ് അറിവ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.