മിഷൻ സി എന്ന മലയാള ചിത്രത്തിന്റെ സാഹസികമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ കൈലാഷിനു സംഭവിച്ച അപകടത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സംവിധായകൻ വിനോദ് ഗുരുവായൂർ തന്നെയാണ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെ കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയുമായിരുന്നു. തലനാരിഴക്കാണ് വലിയ അപകടത്തിൽ നിന്ന് കൈലാഷ് രക്ഷപ്പെട്ടത്. കുറച്ചു പുറകിൽ നിന്നുമാണ് റോപ്പ് പൊട്ടിയിരുന്നതെങ്കിൽ കൈലാഷിന്റെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നാണ് സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നത്. വീഡിയോ പങ്കു വെച്ച് കൊണ്ടാണ് വിനോദ് ഗുരുവായൂർ നടന്ന സംഭവം കുറിച്ചത്.
വിനോദ് ഗുരുവായൂർ കുറിച്ച വാക്കുകൾ ഇങ്ങനെ, മിഷൻ സിയുടെ ഷൂട്ട് നടക്കുന്ന സമയത്തു കൈലാഷ് ഒരു വലിയ അപകടത്തിൽ പെട്ടു പോയിരുന്നു. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന ഒരു റോപ് പെട്ടെന്ന് പൊട്ടുകയും കൈലാഷ് ബസ്സിൽ വന്നിടിക്കുകയും ചെയ്തു. കുറച്ചു കൂടെ പുറകിൽ നിന്നും വലിച്ചു വിടേണ്ട ആ സീക്വൻസ്, പുറകിലേക്ക് വലിക്കുമ്പോൾ തന്നെ പൊട്ടുകയായിരുന്നു. കുറച്ചു കൂടെ പുറകിൽ നിന്നുമാണ് അത് പൊട്ടിയിരുന്നെങ്കിൽ അന്ന് സംഭവിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത അപകടം ആകുമായിരുന്നു. കാൽമുട്ടിന് കുറച്ചു പരിക്കുകൾ അന്ന് കൈലാഷിനു പറ്റിയിരുന്നു.മിഷൻ സി യുടെ സെൻസർ അടുത്ത ദിവസം ചാർട്ട് ചെയ്തിരിക്കുന്നു. സെൻസർ കഴിഞ്ഞാൽ റിലീസ് ഡേറ്റ് അറിയിക്കുന്നതാണ്.തിയേറ്റർ റിലീസ് എന്ന ആഗ്രഹം ഇപ്പോഴും മനസ്സിലുണ്ട്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ചിത്രമാണ് മിഷൻ സി.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.