മലയാള സിനിമയിലെ പ്രശസ്ത നടനാണ് അബു സലിം. വില്ലനായും സഹനടനായും അതുപോലെ ഈ അടുത്തിടക്ക് കോമേഡിയനായും വരെ വെള്ളിത്തിരയിലെത്തിയ അബു സലിം തന്റെ ശരീരം ഏറ്റവും ഭംഗിയായി ശ്രദ്ധിക്കുന്ന ഒരാൾ കൂടിയാണ്. ഈ പ്രായത്തിലും ശരീരം ഫിറ്റായി സൂക്ഷിക്കുന്ന അബു സലിം ഇപ്പോൾ മലയാളത്തിലെ യുവ താരങ്ങളായ ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവർക്ക് ഒരു വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവരെ പ്രേക്ഷകർ വിളിക്കുന്നത് മലയാളത്തിലെ മസിൽ അളിയന്മാർ എന്നാണ്. കാരണം ഇരുവരും ശരീര ഭംഗി കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുക്കളും ജിമ്മിൽ ഏറെ സമയം ചിലവഴിക്കുന്നവരുമാണ്. ഇവരെ അബു സലിം വെല്ലുവിളിച്ചിരിക്കുന്നതു പുഷ് അപ് ചെയ്തുകൊണ്ടാണ്. അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും ചേർത്ത് കൊണ്ട് തന്റെ സ്റ്റൈലിൽ ഒരു പുഷ് അപ് വീഡിയോ ആണ് അബു സലിം പുറത്തു വിട്ടിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവർക്ക് പുറമെ യുവാക്കളേയും അബു സലിം വെല്ലുവിളിച്ചിട്ടുണ്ട്. അറുപത്തിനാല് വയസുള്ള അബു സലിം കേരളാ പോലീസിൽ നിന്ന് സബ് ഇൻസ്പെക്ടർ ആയി വിരമിച്ച വ്യക്തി കൂടിയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുള്ള അബു സലിം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് 1978 ഇൽ റിലീസ് ചെയ്ത രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ്. മിസ്റ്റർ കേരളാ, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ സൗത്ത് ഇന്ത്യ ടൈറ്റിലുകൾ വിജയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അബു സലിം. മിസ്റ്റർ സൗത്ത് ഇന്ത്യ ടൈറ്റിൽ മൂന്നു തവണയാണ് അദ്ദേഹം വിജയിച്ചത്.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.