ഈ മാസം ഈദിന് റീലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി ചിത്രങ്ങളിൽ ഗ്രേറ്റ് ഫാദറിന് ശേഷം ഇത്രെയും ഹൈപ്പ് ലഭിക്കുന്ന ഒരു ചിത്രം കൂടിയാണെന്ന് നിസംശയം പറയാൻ സാധിക്കും ,ഒരു പക്ഷേ അതിന് കാരണം ഹനീഫ് അഡേനി തന്നെയായിരിക്കും. ഗ്രേറ്റ് ഫാദറിന്റെ ഡയറക്ടറാണ് അബ്രഹാമിന്റെ സന്തതികൾ സിനിമക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് . നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പോസ്റ്ററുകളിലൂടെ തരംഗം സൃഷ്ട്ടിച്ച ചിത്രം ഒരു സസ്പെൻസ് ത്രില്ലർ തന്നെയായിരിക്കും.
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ട്രൈലർ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു , മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറുകയും പോസ്റ്ററുകളിലൂടെ ലഭിച്ച ഹൈപ്പ് രണ്ടിരട്ടിയായി വർധിച്ചിരിക്കുകയാണ്. ഹോളിവുഡ് ലെവലിൽ തോന്നിക്കുന്ന അവതരണം ട്രൈലറിന് മാറ്റ് കൂടുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും പഞ്ചാത്തല സംഗീതവുമാണ് ട്രൈലറിന്റെ മുതൽകൂട്ട് , എന്നാൽ മമ്മൂട്ടിയുടെ മുഖം ട്രയ്ലറിൽ വ്യക്തമായി കാണിക്കുന്നില്ല എന്നതും ഒരു പ്രത്യേകത തന്നെയാണ്. മമ്മൂട്ടിയെ കൂടാതെ അൻസൻ പോൾ , കനിഹ , നരേൻ , തരുഷി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നുണ്ട് എന്നാൽ ഇവരെയാരെയും ട്രൈലറിൽ കാണിച്ചിട്ടില്ല , നിഗൂഢത നിറഞ്ഞ ട്രൈലറിലെ ഓരോ നിമിഷവും ദൃശ്യ വിസ്മയം തന്നെയായിരുന്നു
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.