പുതുമുഖ സംവിധായകരെ കൂടുതലും മമ്മൂട്ടി ചിത്രങ്ങളിലാണ് കാണാൻ സാധിക്കുന്നത്. സിനിമ മോഹവുമായി നടക്കുന്ന യുവാക്കൾക്ക് എന്നും താങ്ങും തണലുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൈനിറയെ ചിത്രങ്ങലുള്ള താരത്തിന്റെ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റിലീസിന് തീയറ്ററുകളിലേക്ക് എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷാജി പടൂരാണ്, കുറെയെ വർഷങ്ങൾ ചീഫ് അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോസ്റ്ററിലൂടെ വിസ്മയം തീർത്ത ചിത്രം പിന്നീട് ഹോളിവുഡ് നിലവാരത്തിലുള്ള ട്രെയ്‌ലർ പുറത്തിറക്കി, പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയുണ്ടായി, എന്നാൽ പ്രതീക്ഷകൾ വാനോളം ഉയർത്താൻ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തെ കേന്ദ്രികരിച്ചു ഒരു ടീസർ ഇറക്കുമെന്ന സൂചനയുമായി അണിയറ പ്രവർത്തകർ ഒരു പോസ്റ്റർ ഇറക്കിയിരുന്നു, കാത്തിരിപ്പിന് വിരാമമായി എന്ന പോലെ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ട്ടിക്കുകയാണ് മമ്മൂട്ടി.
ഡെറിക്ക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ മമ്മൂട്ടിയുടെ ഒരു മുഴുനീള മാസ് ചിത്രമായിരിക്കും ‘അബ്രഹാമിന്റെ സന്തത്തികൾ’ എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടി ഏറെ സ്റ്റൈലിഷായി തോന്നുന്നതും ഈ ചിത്രത്തിൽ തന്നെ. പഞ്ചാത്തല സംഗീതം നിർവഹിക്കുന്ന ഗോപി സുന്ദർ ടീസറിലും മുമ്പ് റീലീസ് ചെയ്ത ട്രെയ്‌ലറിലും ശ്രദ്ധ പിടിച്ചു പറ്റി. ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രമായിരിക്കും ‘അബ്രഹാമിന്റെ സന്തതികൾ’, റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചിത്രം മമ്മൂട്ടിയുടെ തന്നെ കരിയറിലെ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രംകൂടിയാണ്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.