Abrahaminte Santhathikal Movie Mulla Poovithalo Song
മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റിലീസിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ആദ്യദിന കളക്ഷനിൽ ഇപ്പോൾ മമ്മൂട്ടി ചിത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയുടെ തിരക്കഥയാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. പോസ്റ്ററിലും ട്രെയ്‌ലറിലും നൽകിയ ഹൈപ്പിനോട് നൂറ് ശതമാനം നീട്ടി പുലർത്തുന്ന ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയിലെ റൊമാന്റിക് ഗാനം അണിയറ പ്രവർത്തകർ ഇന്നലെ പുറത്തിറക്കി. ‘മുല്ല പൂവിതലോ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ അൻസൻ പോളും തരുഷിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെ പ്രണയ രംഗങ്ങളെ ആസ്പദമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സെറിൻ ഫ്രാൻസിസാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൻ മനോഹരമായി പാടിയ ഗാനം ഓഡിയോ ലോഞ്ചിന് ശേഷം തന്നെ ആളുകളുടെ ഇഷ്ടഗാനമായി മാറിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാണിച്ചായിരുന്നു ഗാനത്തിന്റെ വീഡിയോ സോങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ ഗാനം ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായത്. അൻസൻ പോളിന്റെ കരിയിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയിൽ കാണാൻ സാധിക്കുക, സിദ്ധാർഥ് മേനോൻ ചിത്രം ‘കഥ പറഞ്ഞ കഥ’ എന്ന മലയാള ചിത്രത്തിന് ശേഷം തരുഷി കേന്ദ്ര കഥാപാത്രമായി ജനമനസ്സ് കീഴടക്കിയ ചിത്രം കൂടിയാണിത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.