ഈ കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ആറാട്ട്, മികച്ച വിജയം നേടി മുന്നേറുകയാണ്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മോഹൻലാലിന്റെ കിടിലൻ പെർഫോമൻസ് ആണ്. അത്രമാത്രം എനർജെറ്റിക് ആയ പ്രകടനമാണ് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ നൽകിയത്. നൃത്തവും സംഘട്ടനവും കോമെടിയും പഞ്ച് ഡയലോഗുകളുമായി ഒരു മോഹൻലാൽ ഷോ തന്നെയാണ് നമ്മൾ ഈ ചിത്രത്തിൽ കണ്ടത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ഒരു പുതിയ ട്രൈലെർ കൂടി പുറത്തു വിട്ടിരിക്കുകയാണ്. വന്ന നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ ട്രൈലെർ. ഇതിലെ മോഹൻലാലിന്റെ കിടിലൻ ഡയലോഗാണ് സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ മാസ് ഡയലോഗും, ഫൈറ്റും, പാട്ടുമെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സക്‌സസ് ട്രൈലെർ ഉണ്ടാക്കിയിരിക്കുന്നത്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്റെ ഉള്ളില്‍ സംഗീത ചക്രവര്‍ത്തി ത്യാഗരാജ സ്വാമികളുമുണ്ട്, ഫൈറ്റ്മാസ്റ്റര്‍ ത്യാഗരാജനുമുണ്ട്. അതിൽ ആദ്യത്തെ ആൾ പുറത്തു വന്നാൽ ഞാൻ പാടും, രണ്ടാമത്തെയാൾ പുറത്തു വന്നാൽ ഞാൻ കേറി മേയും എന്നാണ് മോഹൻലാൽ പറയുന്ന ഡയലോഗ്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ കെ.ജി.എഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ രാമചന്ദ്ര രാജു, ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ.ആര്‍. റഹ്മാന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.