മലയാള സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ചും പ്രതീക്ഷയുടെ കൊടുമുടിയിൽ എത്തിച്ചു കൊണ്ടും ഇന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ എന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ ഒരു അതിരടി മാസ്സ് ഷോ ആയിരിക്കും ചിതമെന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷനും കോമെടിയും പാട്ടും നൃത്തവുമെല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും ആറാട്ട് എന്ന് ഈ ട്രൈലെർ പറയുന്നു. ആരാധകരേയും സിനിമ പ്രേമികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഒരു ഒരു മാസ്സ് മസാല ചിത്രം മലയാളത്തിൽ വന്നിട്ട് ഒരുപാട് നാളായി എന്നത് കൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ഏവരും ആറാട്ടിൽ നിന്നു പ്രതീക്ഷിക്കുന്നതും.
ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അഭിനയിച്ചിട്ടുണ്ട്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലഗനാഥും ആണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടൻ പുറത്തു വിടും എന്ന് തന്നെയാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.