പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആന അലറലോടലറൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. വളരെ രസകരമായ ഈ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് തുടക്കം മുതലേ ലഭിക്കുന്നത്. പേര് കൊണ്ട് തന്നെ കൗതുകമുണർത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകൻ ആയ ദിലീപ് മേനോൻ ആണ്. ശരത് ബാലൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവിസ് സേവ്യർ എന്നിവർ ചേർന്നാണ്. വിനീത് ശ്രീനിവാസൻ നായകൻ ആയി എത്തുന്ന ഈ കോമഡി എന്റെർറ്റൈനെറിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് പ്രശസ്ത നടി അനു സിതാര ആണ്. പേര് പോലെ തന്നെ ഒരു ആനയും ഈ ചിത്രത്തിന്റെ കഥാ ഗതിയിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നാണ് സൂചന.
ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം ആക്ഷേപ ഹാസ്യം കലർത്തി പറയുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ദീപു എസ് ഉണ്ണിയും എഡിറ്റ് ചെയ്തിരിക്കുന്നത് മനോജുമാണ്. വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, മാമൂക്കോയ, ഹാരിഷ് കണാരന്‍, വിശാഖ് നായര്‍ , ഇന്നസെന്റ്, ധർമജൻ ബോൾഗാട്ടി, തെസ്നി ഖാൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ നായകൻ ആയി എത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ വായനയിൽ തന്നെ ഇഷ്ടപെട്ട ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്റേത് എന്ന് വിനീത് ശ്രീനിവാസൻ തന്റെ ഫേസ്ബുക് പേജിലെ ഒരു കുറിപ്പിലൂടെ ചിത്രം ആരംഭിച്ച സമയത്തു തന്നെ പറഞ്ഞിരുന്നു. ഈ വരുന്ന ഡിസംബർ 22 നു ചിത്രം കേരളത്തിലെ പ്രദർശന ശാലകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.