നവാഗതനായ ദിലീപ് മേനോന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്’. ചിത്രത്തിലെ ‘സുന്നത്ത് കല്യാണം’ എന്ന പാട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം നൽകിയിരിക്കുന്നത്. ഹാസ്യ രസ പ്രാധാന്യമുള്ള ചെറുപ്പക്കാരനായിട്ടാണ് വിനീത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘സുന്നത് കല്യാണം’ എന്ന ഗാനവും ഹാസ്യം കൂട്ടിയിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മുൻപ് തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ശേഖരന്കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഹാഷിം ജലാലുദ്ദീന് എന്ന കഥാപാത്രത്തെയാണ് വിനീത് ചിത്രത്തില് അവതരിപ്പിക്കുന്നത്. തികച്ചും ഗ്രാമീണനായ ഹാഷിമും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദവും ഹാഷിമിന്റെ പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക. നവാഗതനായ ശരത് ബാലന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില് സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ, മാമുക്കോയ, ആനന്ദം ഫെയിം വിശാഖ്,ഇന്ദ്രൻസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പോയട്രി ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടുപുറം, നേവിസ് സേവ്യര് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.