ബോളിവുഡിന്റെ സൂപ്പർ താരമാണ് ആമിർ ഖാൻ. മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാൻ രണ്ട് വിവാഹം കഴിച്ചിരുന്നു. അതിൽ ആദ്യ ഭാര്യയായ റീന ദത്തയിൽ ഇറ ഖാൻ എന്നൊരു മകളും രണ്ടാം ഭാര്യയായ കിരൺ റാവുവിൽ ആസാദ് റാവു എന്നൊരു മകനുമുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യക്കൊപ്പം മകളായ ഇറ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ആമിർ ഖാന്റെ വീഡിയോയാണ് വൈറലാവുന്നതു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്നസ് ട്രെയ്‌നറും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിർ ഖാന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായിട്ടുണ്ട്. ആമിർ- റീന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ഇറ ഖാന്റെ സഹോദരനായി ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ആമിർ ഖാനുണ്ട്. ഇറ ഖാൻ സിനിമയിലേക്കെത്തുമോ എന്ന് ചോദിക്കുന്ന ആരാധകരും ഏറെയാണ്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ലാൽ സിങ് ചദ്ധ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോൾ ആമിർ ഖാൻ അഭിനയിച്ചു പൂർത്തിയാക്കിയിരിക്കുന്നത്. ക്ലാസിക് ഹോളിവുഡ് ചിത്രമായ ഫോറെസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ഈ ചിത്രം ഈ വർഷം ഏപ്രിൽ റിലീസായിരുന്നു പ്ലാൻ ചെയ്‌തതെങ്കിലും പിന്നീട് ഓഗസ്റ്റ് 11 ലേക്ക് റിലീസ് മാറ്റുകയായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.