മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ഭീഷ്മ പർവ്വം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് അമൽ നീരദ് ആണ്. അമലിനൊപ്പം നവാഗതനായ ദേവദത് ഷാജി കൂടി ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചതും അമൽ നീരദ് പ്രൊഡക്ഷൻസ് ആണ്. ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. പറുദീസാ, രതിപുഷ്പം, ആകാശം പോലെ എന്നീ ഗാനങ്ങൾ വലിയ രീതിയിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിൽ തന്നെ പറുദീസ, രതിപുഷ്പം എന്നീ ഗാനങ്ങളുടെ വീഡിയോയും ഇതിലെ തീം സോങ്ങിന്റെ ലിറിക്കൽ വീഡിയോയും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന, ആകാശം പോലെ എന്ന ഗാനത്തിന്റെ വീഡിയോ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.
മനോഹരമായ ഈ മെലഡിക്ക് വരികൾ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹംസിക അയ്യർ, കപിൽ കപിലൻ എന്നിവർ ചേർന്നുമാണ്. സുഷിൻ ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസി, അനഘ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ എടുത്തു കാണിച്ചിരിക്കുന്നത്. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്. മൈക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി എത്തിയത് അമി എന്ന കഥാപാത്രമായും അനഘ എത്തിയത് റേച്ചൽ ആയുമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.