എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി കണ്ടു വിസ്മയിച്ച മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ബാഹുബലി മോഡൽ ഗാനവുമായി എത്തിയിരിക്കുകയാണ് ബിജു മേനോൻ നായകനായ ആദ്യ രാത്രി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജിബു ജേക്കബ്- ബിജു മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രം വരുന്ന ഒക്ടോബർ നാലിന് തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ സൂപ്പർ ഹിറ്റായ ട്രെയിലറിന് ശേഷം ഇപ്പോഴിതാ ഇതിലെ പുതിയ ഗാനത്തിലൂടെ മലയാളത്തിനു സ്വന്തമായി ഒരു ബാഹുബലിയെയാണ് സംവിധായകൻ സമ്മാനിച്ചിരിക്കുന്നത്. പ്രശസ്ത നടൻ അജു വർഗീസും തണ്ണീർ മത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപെട്ടവളായ അനശ്വര രാജനും അഭിനയിക്കുന്ന പ്രണയ ഗാനം ആണ് ബാഹുബലിയിലെ പോലെ ദൃശ്യ ഭംഗിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്നത്.
ബാഹുബലിയിലെ പ്രഭാസ് സ്റ്റൈലിൽ അജു വർഗീസ് ഈ ഗാനത്തിൽ തകർത്തു അഭിനയിക്കുമ്പോൾ അനുഷ്ക ഷെട്ടിയെ പോലെ അഭിനയിക്കുന്നത് അനശ്വര രാജൻ ആണ്. ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനത്തിനു ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആലപിച്ചിരിക്കുന്നത് ആൻ ആമി, രഞ്ജിത്ത് ജയരാമൻ എന്നിവരുമാണ്. സന്തോഷ് വർമ്മ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന്റേയും യുവ സൂപ്പർ താരം പൃഥ്വിരാജിന്റെയും ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്തത്. ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. ഷാരിസ്- ജെബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.