യുവതാരങ്ങളെ അണിനിരത്തി നവാഗതനായ പ്രവീൺ രാജ് പൂക്കോടൻ സംവിധാനം ചെയ്യുന്ന ‘വെള്ളേപ്പം’ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ആ നല്ല നാളിനി തുടരുമോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത് എറിക് ജോൺസനാണ്. വരികൾ എഴുതിയിരിക്കുന്നത് ഡിനു മോഹൻ. യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ അക്ഷയ് രാധാകൃഷ്ണനും നൂറിൻ ഷെരീഫുമാണ് ചിത്രത്തിൽ നായികാനായകന്മാരായി എത്തുന്നത്. പ്രണയത്തിനും സൗഹൃദത്തിനും വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ പേര് ഇതിനോടകം സോഷ്യൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിക്കുന്നത് ബറോക്ക് ഫിലിംസിന്‍റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ.
യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷയുടെയും ഒക്കെ അനുഭവം ഗാനം പങ്കുവയ്ക്കുന്നു. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടും എന്ന് തന്നെയാണ് എവരും പ്രതീക്ഷിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്‍റെ ബാനറിൽ…
This website uses cookies.