ഈ വർഷം റിലീസ് ചെയ്ത് മലയാളത്തിലെ ടോപ് 5 ആഗോള ഗ്രോസ്സർ ലിസ്റ്റിൽ ഇടം പിടിച്ച ചിത്രമാണ് നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സാം സി എസ് ആണ്. ഷെയ്ൻ നിഗം ആടി പാടിയഭിനയിച്ച ഇതിലെ നീല നിലവേ എന്ന ഗാനം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഷെയ്ൻ നിഗം- സാം സി എസ് ടീമിൽ നിന്ന് മറ്റൊരു ഗാനം കൂടി പുറത്ത് വന്ന് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. വേല എന്ന ചിത്രത്തിന് വേണ്ടി സാം സി എസ് ഈണം പകർന്ന “പാതകൾ പലർ” എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ട്രെൻഡായി മാറുന്നത്. അൻവർ അലി വരികൾ രചിച്ചിരിക്കുന്നു ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്.
ഷെയ്ൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ത്രില്ലറാണ്. ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി ഷെയ്ൻ എത്തുമ്പോൾ മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെയാണ് സണ്ണി വെയ്ൻ അവതരിപ്പിക്കുന്നത്. ശ്യാം ശശി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് എം സജാസ് ആണ്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഈ വരുന്ന നവംബർ പത്തിന് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും. ബാദുഷ പ്രൊഡക്ഷൻസ് സഹനിർമ്മാതാക്കളായി എത്തിയ വേലയിൽ സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും വേഷമിട്ടിരിക്കുന്നു. സുരേഷ് രാജൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മഹേഷ് ഭുവനേന്ദ് ആണ്
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.