മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് ഗംഭീര പ്രേക്ഷക പ്രതികരണം നേടി സൂപ്പർ ഹിറ്റ് വിജയമാണ് നേടിയത്. 50 കോടി ആഗോള കളക്ഷനും പിന്നിട്ട് കുതിച്ച ഈ ചിത്രം ഇപ്പോൾ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റെന്ന പദവിയാണ് നേടിയെടുത്തിരിക്കുന്നത്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ഈ ബിഗ് ബഡ്ജറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രചിച്ചത് നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്നാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ കൂടിയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
മൃദു ഭാവേ ദൃഢ കൃത്യേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ സംഗീതവും ഇതിലെ ദൃശ്യങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗംഭീരമായാണ് സംവിധായകൻ റോബി ഈ ഗാനത്തിലെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്രിമിനലുകളെ തിരഞ്ഞു കൊണ്ടുള്ള പോലീസ് സംഘത്തിന്റെ യാത്രയാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ മനോഹരമായ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശി കുമാർ, ബാൻജോ, റബാബ്- തപസ് റോയ് എന്നിവർ ചേർന്നാണ്. സുഷിൻ ശ്യാം, ശ്രേയ രൂപേഷ്, ഗൗരി എസ്, പ്രിജിത്, ആദിത്യ അജയ്, ചിന്മയി കിരൺലാൽ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ് എന്നിവരും ഈ ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.