ലോകമെമ്പാടും ആരാധകരുള്ള മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരമാണ് മോഹൻലാൽ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇത്രയധികം ഫാൻസ് ഉള്ള മറ്റൊരു മലയാള നടൻ ഇല്ല എന്നത് പകൽ പോലെ വ്യക്തമായ സത്യമാണ്. വിദേശികൾ വരെ അക്കൂട്ടത്തിൽ ഉണ്ട് എന്നതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നമ്മൾ വാർത്ത മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെ പുതിയൊരു വിദേശി മോഹൻലാൽ ഫാനിനെ കുറിച്ച് കൂടി മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചിരിക്കുന്നു. അമേരിക്കക്കാരിയായ ഒരു യുവതിയാണ് കക്ഷി. മലയാളത്തോട് ആരാധന പുലർത്തുന്ന ഈ യുവതി സ്വന്തം പേര് പോലും മീനാക്ഷി എന്നാക്കി മാറ്റിയിരിക്കുകയാണ്. മോഹൻലാലിൻറെ കടുത്ത ആരാധികയാണ് മീനാക്ഷി.
ഇപ്പോൾ മീനാക്ഷി ലാലേട്ടാ എന്ന മലയാള ഗാനം ആലപിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മോഹൻലാൽ എന്ന് പേരുള്ള മഞ്ജു വാര്യർ ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഗാനം വളരെ മനോഹരമായാണ് മീനാക്ഷി എന്ന വിദേശ വനിത ആലപിക്കുന്നത്. പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ ആന്ത്രോപോളജിയിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. മലയാളി യുവതികളെ പോലെ സാരി ഉടുത്തു നടക്കാനും ഇഷ്ട്ടപെടുന്ന മീനാക്ഷിക്ക് മലയാളികളുടെ ശീലങ്ങളോടും സംസ്കാരത്തോടും ഏറെ ഇഷ്ടവും ബഹുമാനവുമാണ്. കൂടുതൽ മലയാളം സിനിമകൾ കാണാനും മലയാളം പാട്ടുകൾ കേൾക്കാനും ഏറെ ഇഷ്ടമാണ് മീനാക്ഷിക്ക്. മലയാളത്തോടുള്ള ഇഷ്ടം മലയാളികളുടെ വികാരമായ മോഹൻലാലിനോടും മനസ്സിൽ സൂക്ഷിക്കുകയാണ് മീനാക്ഷി എന്ന ഈ വിദേശ വനിത. ഇതുപോലെ കടുത്ത മോഹൻലാൽ ആരാധകർ ഗൾഫ് രാജ്യങ്ങളിലും, പോളണ്ട്, ആഫ്രിക്ക മുതൽ ഓസ്ട്രേലിയ, ഇംഗ്ളണ്ട് എന്നിവിടങ്ങളിൽ വരെ ഉണ്ട് . പലപ്പോഴും അവരെ കുറിച്ച് മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വിവരങ്ങൾ മോഹൻലാൽ ആരാധകർക്കും മലയാളികൾക്ക് തന്നെയും അഭിമാനത്തിന്റെ നിമിഷങ്ങൾ ആണ് സമ്മാനിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.