സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നായികാ താരമാണ് പ്രിയ പ്രകാശ് വാര്യർ. ആ ചിത്രത്തിലെ വൈറലായി മാറിയ ഒരു ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയ വാര്യർ, പിന്നീട് ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചും ശ്രദ്ധ നേടി. തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ അതീവ ഗ്ലാമറസ് ആയെത്തിയും യുവ പ്രേക്ഷകരെ കയ്യിലെടുത്തു. പ്രിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ ശ്രദ്ധയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ഒരു ഡാൻസ് വീഡിയോ ആണ് പ്രിയ പങ്ക് വെച്ചിരിക്കുന്നത്.
ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ റംസാൻ മുഹമ്മദിനൊപ്പമാണ് പ്രിയ ഈ വീഡിയോയിൽ നൃത്തം വെക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് പ്രിയ വാര്യർ റംസാൻ മുഹമ്മദിനൊപ്പം ഇഴുകി ചേർന്ന് നൃത്തം വെക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ 96ലെ കാതലെ കാതലെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രിയയും റംസാനും ചേർന്ന് നൃത്തം ചെയ്യുന്നത്. ഇരുവരുടെയും ഡാൻസിലുള്ള കെമിസ്ട്രി കിടിലനാണെന്ന പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഡി ഫോർ ഡാൻസിലൂടെയാണ് റംസാൻ പ്രശസ്തനാവുന്നത്. ശേഷം ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായി വന്ന റംസാൻ അതിൽ നാലാം സ്ഥാനം നേടിയിരുന്നു. അടുത്തിടെ ഭീഷ്മപർവം എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗാന രംഗത്തിലൂടെയും റംസാൻ ശ്രദ്ധ നേടിയിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.