മലയാളത്തിന്‍റെ യുവതാരം ടോവിനോ തോമസ് നായകനാകുന്ന തരംഗം റിലീസിങ്ങിന് ഒരുങ്ങുകയാണ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമ ആയതിനാല്‍ തന്നെ തരംഗം റിലീസിങ്ങിന് മുന്നേ ഏറെ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.
ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഇന്ന്‍ റിലീസ് ചെയ്തു. നടന്‍ ടോവിനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ആരാധകര്‍ക്ക് പങ്കുവെച്ചത്. ധനുഷിന്‍റെ നിര്‍മ്മാണ കമ്പനിയായ വുണ്ടര്‍ബാര്‍ ഫിലിംസിന്‍റെ യൂടൂബ് ചാനലിലാണ് ഈ ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്.
“മിന്നുന്നുണ്ടെ മുല്ല പോലെ” എന്ന പ്രണയ ഗാനമാണ് ഇന്ന്‍ റിലീസ് ചെയ്തിരിക്കുന്നത്. അശ്വിന്‍ രെഞ്ജു സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത് ആണ്. കാര്‍ത്തിക്ക് ആണ് മനോഹരം ഗാനം ആലപിച്ചിരിക്കുന്നത്.
റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുളില്‍ തന്നെ ഈ ഗാനം ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഈ പ്രണയ ഗാനം ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ ഏറെ ഉയര്‍ത്തുന്നുണ്ട്.
നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.