മലയാളത്തിന്റെ മെഗാസ്റ്റാര് മമ്മൂട്ടിയെ നായകനാക്കി ശ്യാംധര് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പുള്ളിക്കാരന് സ്റ്റാറാ”. അദ്ധ്യാപകനായി മമ്മൂട്ടി വേഷമിടുന്ന ചിത്രം ഓണം റിലീസായി സെപ്തംബര് 1നു തിയേറ്ററുകളില് എത്തും.
ചിത്രത്തിന്റെ ട്രൈലര് ഇന്ന് നടന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജ് വഴി ആരാധകര്ക്കായി പുറത്തിറക്കി. മികച്ച അഭിപ്രായമാണ് ട്രൈലറിന് സോഷ്യല് മീഡിയയില് ലഭിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടി തന്നെയാണ് ട്രൈലറിന്റെ പ്രധാന ആകര്ഷണം. ഈ പ്രായത്തിലുമുള്ള മമ്മൂട്ടിയുടെ സൌന്ദര്യം ആരെയും അസൂയപ്പെടുത്തുന്നതാണ്.
ദിലീഷ് പോത്തന്, ദീപ്തി സതി, ആശ ശരത്, ഇന്നസെന്റ്, കണാരന് ഹരീഷ് തുടങ്ങിയവരാണ് ചിത്രത്തില് മറ്റ് പ്രധാന വേഷത്തില് എത്തുന്നത്.
7th ഡേയുടെ സൂപ്പര് ഹിറ്റ് വിജയത്തിനു ശേഷം ശ്യാംധര് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന് സ്റ്റാറാ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.