ഈ വര്‍ഷം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ ഹിറ്റായ ഗാനമാണ് വെളിപാടിന്റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ ആളുകള്‍ വരെ ഈ ഗാനത്തിന് ഒപ്പം നൃത്തം കളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വെളിപാടിന്റെ പുസ്തകത്തിലെ പുതിയ ഗാനം എത്തിയിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം ചെയ്തിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്രവര്‍മ്മയാണ്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 200ല്‍ അധികം സ്ക്രീനുകളിലാണ് വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്യുന്നത് എന്നും കൌതുകകരമായ കാര്യമാണ്.
ഒരു ഫാമിലി ചിത്രം എന്ന ലേബലില്‍ ഒരുങുന്ന സിനിമയ്ക്ക് ആദ്യമായാണ് കേരളത്തില്‍ ഇത്രയും സ്ക്രീനുകള്‍ ലഭിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലും ജനപ്രിയ സംവിധായകന് ലാല്‍ ജോസും ഒത്തുചേരുമ്പോള്‍ മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
അനൂപ് മേനോന്, ശരത് കുമാര്‍, സിദ്ധിക്ക്, രേഷ്മ രാജന്, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.