തമിഴ് സൂപ്പര്‍ താരം വിജയിയുടെ ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. സണ്ണി വെയിനും അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്‍റെ ടീസര്‍ ഇന്ന്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.
വിജയ് ആരാധകര്‍ക്കായ് ഒരു മാസ്സ് തമിഴ് ഗാനമാണ് പോക്കിരി സൈമണില്‍ ഒരുങ്ങുന്നത്. ‘അപ്പാനി രവി’ ശരത് കുമാറിന്‍റെ ഡാന്‍സ് സ്റ്റെപ്പുകള്‍ ടീസറിനെ ഹരം കൊള്ളിക്കുന്നതാക്കി മാറ്റുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ റിലീസ് ചെയ്ത വെളിപാടിന്‍റെ പുസ്തകത്തില്‍ “എന്‍റമ്മേടെ ജിമിക്കി കമ്മല്‍” എന്ന ഗാനത്തിലെയും ശരത് കുമാറിന്‍റെ ഡാന്‍സ് സീനുകള്‍ ഏറെ ശ്രദ്ധ നേടിയതാണ്. പോക്കിരി സൈമണിലും അപ്പാനി രവി മികച്ച പ്രകടനം കാഴ്ച വെക്കും എന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്.
വിജയ് ആരാധകരുടെ കഥ പറയുന്ന സിനിമ ആയതിനാല്‍ മികച്ച ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത് എന്നാണ്. അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
കൊന്തയും പൂണൂലും, ഡാര്‍വിന്‍റെ പരിണാമം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിജോ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള…
This website uses cookies.